Saturday, September 23, 2023

HomeAmericaഓഗസ്റ്റ് 26 ന് എം എ സി എഫ് റ്റാമ്പായുടെ മെഗാ ഓണം രാവിലെ 11...

ഓഗസ്റ്റ് 26 ന് എം എ സി എഫ് റ്റാമ്പായുടെ മെഗാ ഓണം രാവിലെ 11 മണി മുതൽ

spot_img
spot_img

റ്റാമ്പാ : മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ (എം എ സി എഫ് റ്റാമ്പാ ) ഓണാഘോഷം ഓഗസ്റ്റ് 26 ശനിയാഴ്ച്ച രാവിലെ 11 മുതൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ആർഭാട പൂർവം നടത്തപ്പെടും.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഈ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആൾക്കാർ എത്തി ചേരും. വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തി വന്നിരുന്ന മെഗാ ഡാൻസ് ആയിരുന്നു മുഖ്യ ആകര്ഷണമെങ്കിൽ , ഇത്തവണ അതിനോടൊപ്പം കേരളത്തിന്റെ അഭിമാനമായ പാചകകുലപതി ശ്രീ മോഹനൻ നമ്പൂതിരിയുടെ രുചിപെരുമ ഓണസദ്യയിൽ അനുഭവിക്കാനുള്ള അസുലഭ ഭാഗ്യം കൂടിയാണ് അമേരിക്കൻ മലയാളികൾക്ക് ലഭിക്കുന്നത്.


ഏകദേശം രണ്ടായിരത്തിലധികം ആളുകൾ പങ്കെടുക്കാറുള്ള ഈ മഹോത്സവത്തിനായി മാർച്ച് മാസം മുതൽ നൃത്തപരിശീലനങ്ങൾ ആരംഭിച്ചിരുന്നു. അമേരിക്കയിൽ ഏറ്റവും ആദ്യം ഓണത്തിനായുള്ള തയാറെടുപ്പുകൾ ആരംഭിക്കാറുള്ളതും എം എ സി എഫിന്റെ ഓണത്തിനായാണ് . റ്റാമ്പാ മലയാളികളുടെ സാംസ്‌കാരിക പരിപാടികൾ കൂടാതെയാണ് 200 ഓളം വനിതകളും കുട്ടികളും അടങ്ങുന്ന സംഘം ഒരേ സമയം പങ്കെടുക്കുന്ന , ഒൻപതിലധികം നൃത്തരൂപങ്ങൾ സദസ്സിൽ അവതരിക്കപ്പെടും .


പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഓണസദ്യക്കുള്ള ടിക്കറ്റുകൾ MACFTampa.com എന്ന അസോസിയേഷൻ വെബ് സൈറ്റിൽ ലഭ്യമാണ്. എല്ലാവര്ക്കും സദ്യ വിളമ്പുവാൻ സാധിക്കാത്തതിനാൽ ആദ്യം ടിക്കറ്റ് എടുക്കുന്ന നിശ്ചിത ആളുകൾക്ക് മാത്രമേ ഇതിനുള്ള സൗകര്യം ലഭിക്കുകയുള്ളു. മറ്റുള്ളവർക്ക് ബുഫേ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ 2 :30 വരെ ഓണ സദ്യയും വിവിധ കലാപരിപാടികളും നടക്കും .

3 മണിക്ക് മാവേലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്രയും അതിനു ശേഷം മെഗാ ഡാൻസ് പ്രോഗ്രാമും ആരംഭിക്കും. ആയിരം ആൾക്കാർക്ക് ഓണസദ്യ ഇലയിൽ വിളമ്പും. എല്ലാ വിഭവങ്ങളും ഹാളിൽ തയാറാക്കി റെഫ്രിജിറേറ്ററിൽ വെക്കാതെ ചൂടോടു കൂടി വിളമ്പാനാണ് ഉദ്ദേശിക്കുന്നത് . വെന്യൂവിൽ ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുന്നതല്ല. എല്ലാവരും ഓൺലൈനിൽ ടിക്കയറ്റുകൾ വാങ്ങേണ്ടതാണ്. www.MACFTampa.com

കൂടുതൽ വിവരങ്ങൾക്ക്
പ്രദീപ് നാരായണൻ – 8137655374
ടി ഉണ്ണികൃഷ്ണൻ – 8133340123
രോഹിണി ഫിലിപ്പ് – 8134616747
ബെൻ കനകഭായ് – 6146192140

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments