Saturday, September 23, 2023

HomeAmericaജി. ഐ. സി. പ്രസിഡന്റ് പി. സി. മാത്യു വിന് മാനവ സേവാ പുരസ്‌കാരം

ജി. ഐ. സി. പ്രസിഡന്റ് പി. സി. മാത്യു വിന് മാനവ സേവാ പുരസ്‌കാരം

spot_img
spot_img

(സ്വന്തം ലേഖകൻ)

ന്യൂ യോർക്ക്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു വിനെ 2023 ലെ ആന്റി നാർക്കോട്ടിക്സ് ആക്‌ഷൻ കൌൺസിൽ ഓഫ് ഇന്ത്യയുടെ “മാനവ സേവാ പുരസ്‌കാരം” നൽകി ആദരിച്ചു. ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടിയമ്മ അധ്യക്ഷയായ മൂന്നംഗ അവാർഡ് നിർണായ സമിതിയാണ് മറ്റു അവാർഡുകൾക്കൊപ്പം മാനവ സേവനത്തിനായി പി. സി. മാത്യുവിനെ തെരഞ്ഞെടുത്തത്.

പ്രശസ്ത ശില്പി നെടുങ്കാട് പത്മകുമാർ രൂപകല്പന ചെയ്ത് നിർമിച്ച വെങ്കല ശില്പവും പ്രശസ്തി പത്രവും 15001 രൂപയും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം വൈ. എം. സി. എ ഹാളിൽ നടന്ന ചടങ്ങിൽ പി. സി. മാത്യുവിന്റെ മുൻ അധ്യാപകനും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എഡ്യൂക്കേഷൻ സെന്റർ ഓഫ് എക്സെൽലേൻസ് കോ ചെയർപേഴ്സനും കൂടിയായ പ്രൊഫ്. കെ. പി. മാത്യു ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ. അനിലിൽ നിന്നും ഏറ്റുവാങ്ങി.

പി. സി. മാത്യുവിന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളും പ്രത്യകിച്ചും ലഹരി വിരുദ്ധ പ്രവര്ത്തനങ്ങളും ഗ്ലോബൽ ഇന്ത്യൻ കൗൺസിലിലൂടെ പുതിയ ആശയങ്ങൾ മാനുഷിക സേവനത്തിനായി പ്രയോജനപ്പെടുത്തുവാനുള്ള കഴിവുകളുംപ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്.

ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ പ്രവർത്തിക്കുന്ന പി. സി. മാത്യു ഗാർലാൻഡ് സിറ്റി കൗൺസിലിൽ മത്സരിക്കുകയും നിർണായകമായ ജനപിന്തുണ ആർജിക്കുകയും ചെയ്തത് ഇന്ത്യൻ സമൂഹം ശ്രദ്ധയോടെ അടുത്ത കാലത്തു വീക്ഷിക്കുകയുണ്ടായി. വര്ഷങ്ങളോളം നടത്തിയ പ്രവർത്തനത്തിന്റെ അംഗീകാരമാണ് പി. സി. മാത്യുവിന് ലഭിച്ചതെന്ന് കോളേജ് കാലം മുതൽ അടുത്തറിയാവുന്ന പ്രൊഫ. കെ. പി. മാത്യു പറഞ്ഞു.

ചടങ്ങിൽ ആന്റി നർക്കോട്ടിക്സ് ആക്ഷൻ കൗൺസിൽ ഡയറക്ടർ കള്ളിക്കാട് ബാബു പി. സി. മാത്യുവിനെ അനുമോദിച്ചുകൊണ്ട് പ്രസംഗിച്ചു. തന്നെക്കാൾ അർഹിക്കുന്ന ധാരാളം പേര് ഈ ലോകത്തിൽ ഉണ്ടാവുമെന്നും എങ്കിലും തേടി വന്ന അംഗീകാരത്തിനു നന്ദി പറയുന്നതായും പി. സി. മാത്യു അറിയിച്ചു. www.globalindiancouncil.org

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments