(അനശ്വരം മാമ്പിള്ളി)
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി ആഗസ്ത് 15, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യാ രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷന്റെ ഓഫീസിന്റെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു.

ICEC പ്രസിഡന്റ് ഷിജു എബ്രഹാം സ്വതന്ത്രദിന സന്ദേശം നൽകി. ICEC സെക്രട്ടറി ജേക്കബ് സൈമൻ നന്ദി പറഞ്ഞു. പ്രസ്തുത പരിപാടിയിൽ കേരള അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് എ തോട്ടത്തിൽ, ഐ. വർഗീസ്, ബാബു മാത്യു (ഡയറക്ടർ ബോർഡ്, ചെയർമാൻ )ഡാനിയേൽ കുന്നേൽ (ഡയറക്ടർ ബോർഡ്, അംഗം ),കൂടാതെ സിജു വി ജോർജ് ( പ്രസിഡന്റ്, പ്രസ്സ് ക്ലബ് ), ജോസ് ഒച്ചാലിൽ, ചെറിയാൻ ശൂരനാട്,രാജൻ ഐസക്, ബാബു സൈമൺ, ബെന്നി ജോൺ തുടങ്ങിയ പ്രമുഖ വ്യക്തികളും പങ്കെടുത്തു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.