ഫിലഡെൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23 ആംതീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ മാസം ഒമ്പതാംതീയതിക്ക് മുമ്പായി പേരുകൾ യൂത്ത് ആൻഡ് സ്പോർട്സ് കോഡിനേറ്റർ ജോബി ജോണി ഏൽപ്പിക്കേണ്ടതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെ വനിതാ വിഭാഗം മത്സരവുംഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്.
ഫിലഡൽഫിയയിൽ ഉം പരിസര പ്രദേശങ്ങളിലുള്ള സഭകളുട് കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് എൻ ഫിലഡൽഫിയ. കഴിഞ്ഞ നാളുകളിൽ ചാരിറ്റി ഉൾപ്പെടെ വിവിധങ്ങളായപരിപാടികളോടെ ജനങ്ങളുടെ ഹൃദയങ്ങളിൽ വേരോടി ഒരു പ്രസ്ഥാനമാണിത്.
ഈ ഗെയിം ഡേ യിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ ഫാദർ കെ പി എൽദോസ് കോ ചെയർ റവ. ഫാദർ. എംകെ കുര്യാക്കോസ് ജനറൽ സെക്രട്ടറി ഷാലു പൊന്നൂസ് ട്രഷറർ റോ ജിഷ് ശാമുവേൽ യൂത്ത് ആൻഡ്സ്പോർട്സ് കോഡിനേറ്റർ ജോബി ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ശാലു പൊന്നൂസ് -(203) 482-9123, ജോബി ജോൺ – +1 (267) 760-6906
വാർത്ത: സന്തോഷ് എബ്രഹാം