ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ദേശിയ തലത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു.
ജെയിംസ് കുന്നശ്ശേരി (ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക) ഒന്നാം സ്ഥാനവും, മേഘൻ മംഗലത്തേറ്റ് (ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക) രണ്ടാം സ്ഥാനവും, നൈസാ വില്ലൂത്തറ (ലോസ് ഏഞ്ചലസ് സെന്റ് പയസ് ടെൻത് ക്‌നാനായ കത്തോലിക്ക ഇടവക) മൂന്നാം സ്ഥാനവും നേടി.
ബെറ്റ്സി കിഴക്കേപ്പുറം (ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക ഇടവക), ഹെലെന കാരിപ്പറമ്പിൽ( ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക) എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.