Wednesday, October 4, 2023

HomeAmericaചിക്കാഗോ അന്താരാഷ്ര വടംവലി - ഓണാഘോഷം: രമ്യാ ഹരിദാസ് എംപി മുഖ്യാതിഥി

ചിക്കാഗോ അന്താരാഷ്ര വടംവലി – ഓണാഘോഷം: രമ്യാ ഹരിദാസ് എംപി മുഖ്യാതിഥി

spot_img
spot_img

ചിക്കാഗോ : സെംപ്റ്റംബർ നാലാം തിയതി തിങ്കളാഴ്ച്ച നടക്കുന്ന, ചിക്കാഗോ സോഷ്യൽ ക്ളബ്ബിന്റെ ഒൻപതാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനും ഓണാഘോഷത്തിനും മുഖ്യ അതിഥിയായി, കേരളത്തിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് ആലത്തുർ പാർലമെൻറ് മണ്ഡലത്തിൽ നിന്നും ‘പാട്ടും പാടി’ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രമ്യാ ഹരിദാസ് MP എത്തുന്നു. സാധാരണക്കാരിൽ സാധാരണകാരിയായ രമ്യാ ഹരിദാസ് എംപി യുടെ വരവ് ചിക്കാഗോയിലെ മലയാളികൾക്ക് ഇക്കുറി ഒരു ഓണസമ്മാനമായി നൽകുകയാണ് എന്ന് പ്രസിഡൻറ് സിബി കദളിമറ്റം അറിയിച്ചു.

ഓണക്കാലത്ത് ഓണ പാട്ടും ഓണ സന്ദേശങ്ങളും നൽകി മലയാളികളുടെ മനം കവരുന്ന രമ്യാ ഹരിദാസ് എംപി യുടെ വരവ് ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷങ്ങൾക്കും വടംവലി മത്സരത്തിനും ഉണർവ് പകരുമെന്ന് മത്സര കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പാർലമെന്റിൽ കേരളത്തിൽ നിന്നും എത്തിയിരിക്കുന്ന ഏക വനിതാ അംഗമായ രമ്യാ ഹരിദാസ് എംപി ക്ക് ചിക്കാഗോയിൽ ഊഷ്മള വരവേൽപ് നൽകുവാനുള്ള ക്രമീകരണങ്ങൾ സംഘാടകർ തയാറാക്കികൊണ്ടിരിക്കുന്നതായി സോഷ്യൽ ക്ളബിന്റെ ഭാരവാഹികൾ അറിയിച്ചു.

രമ്യാ ഹരിദാസ് എംപി ആദ്യമായണ് അമേരിക്ക സന്ദർശിക്കുന്നത്. ഓണാഘോഷങ്ങൾക്കും വടംവലി മത്സരങ്ങൾക്കും ജസ്സ്‌മോൻ പുറമഠം , സിബി കൈതക്കത്തോട്ടിയിൽ , സാബു പടിഞ്ഞാറേൽ, ജോമോൻ തൊടുകയിൽ, മാനി കരികുളം , മാത്യു തട്ടാമറ്റം , ബിനു കൈതക്കത്തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകുന്ന 60 അംഗ കമ്മറ്റി നേതൃത്വം നൽകും

റിപ്പോർട്ട് : സാജു കണ്ണമ്പള്ളി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments