Friday, October 4, 2024

HomeAmericaഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം തയ്യാറെടുപ്പുകൾ പൂർത്തിയായി,ഓണ സദ്യ വേളയിൽ നറുക്കെടുപ്പിലൂടെ ഓണക്കോടികൾ സമ്മാനിക്കും

ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം തയ്യാറെടുപ്പുകൾ പൂർത്തിയായി,ഓണ സദ്യ വേളയിൽ നറുക്കെടുപ്പിലൂടെ ഓണക്കോടികൾ സമ്മാനിക്കും

spot_img
spot_img

(എബി മക്കപ്പുഴ)

ഡാളസ്: ഡാളസ് സൗഹൃദ വേദി ഓഗസ്റ്റ് 26 നു രാവിലെ 10:30 നു ഡാളസ് ശ്രീ ഗുരുവായൂരപ്പൻ അമ്പലത്തിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ ഉദ്ദേശിക്കുന്ന ഓണഘോഷത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി സെക്രട്ടറി അജയകുമാർ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി സുനിത ജോർജ് എന്നിവർ അറിയിച്ചു.
രണ്ടര മണിക്കൂറുകൾ കൊണ്ട് ഓണത്തിന് സംബന്ധിക്കുന്നവരുടെ മനസ്സുകളെ കവർന്നെടുക്കുന്ന അതി മനോഹരങ്ങളായ നടൻ കലാപരിപാടികളും,കണ്ണിനും കാതിനും ഇമ്പം ഏകുന്ന വാദ്യ ചെണ്ട മേളങ്ങളും, ഡോ.ഹിമയുടെ നേതൃത്വത്തിലുള്ള തിരുവാതിരയും, പ്രൊ. ജെയ്സി ജോർജ് നയിക്കുന്ന വില്ലടിച്ചാം പാട്ടും ഓണത്തിന്റെ മനോഹാരിത വർധിപ്പിക്കും.

കഴിഞ്ഞ പത്തു വർഷങ്ങളിലായി ഡാളസിലെ മലയാളി സമൂഹത്തിന്റെ പ്രീയം പിടിച്ചു പറ്റിയ ഓണാഘോഷം ഇക്കൊല്ലവും അതി ഗംഭീരമായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത്.

സ്നേഹ നിധികളായ മലയാളി ബിസിനസ് ഉടമകളുടെ നിർലോഭ സഹകരണം ആണ് ഡാളസ് സൗഹൃദ വേദിയുടെ സാമ്പത്തീക ഉറവിടം.

പ്രീമിയർ ഡെന്റൽ ക്ലിനിക് ഉടമ ഡോ. എബി ജേക്കബ് മെഗാ സ്പോൺസർ ആയും, ഡാളസിലെ റിയൽ എസ്റ്റേറ്റ് & മോർട്ടഗേജ് രംഗത്തു പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന ജോസെൻ ജോർജ് , ബിജു പോൾ എന്നിവർ ഗ്രാന്റ് സ്പോൺസർ ആയും ഈ ഓണാഘോഷത്തിന്റെ ചുക്കാൻ പിടിക്കുന്നു എന്നത് പ്രത്യേകം അറിയിച്ചു കൊള്ളട്ടെ.
19 വിഭവങ്ങളടങ്ങിയ വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ പ്രവാസി മലയാളികൾക്ക് പ്രത്യേകത ആയിരിക്കും. 700 പരം ആളുകളെ പ്രതീക്ഷിക്കുന്ന
ഈ ഓണസദ്യ വേളയിൽ നറുക്കെടുപ്പിലൂടെ ഓണകോടികൾ സമ്മാനിക്കും.

അതി മനോഹരമായ കലാ പരിപാടികളും, സ്വാദേറിയ ഓണ സദ്യയും കൊണ്ട് ഡാളസിലെ മലയാളികളുടെ മനം കവർന്നെടുക്കും. ഓണാഘോഷ പരിപാടിയിൽ പ്രവേശനം തികച്ചും സൗജന്യമാണ്.ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് , സെക്രട്ടറി എന്നിവർ അറിയിക്കുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments