Saturday, September 23, 2023

HomeAmericaക്നാനായ തരംഗമായി ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക്

ക്നാനായ തരംഗമായി ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക്

spot_img
spot_img

ന്യൂയോർക്ക്:ന്യൂയോർക്ക് ഫൊറോന ക്നാനായ കാത്തലിക് മിനിസ്ടിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫൊറോന പിക്‌നിക് ഇടവകയിലെയും മിഷനിലെയും ദൈവജനത്തിന് ക്നാനായ മക്കൾക്ക് ഏറെ ആവേശകരമായി മാറി. ന്യൂയോർക്ക് ഫൊറോനയിലെ എല്ലാം ഇടവകയുടെയും മിഷനിലെയും സജീവ പങ്കാളിത്തം അവർണ്ണനീയമായിരുന്നു.

ഫാ.ജോസ് തറയ്ക്കൽ,ഫാ.ബിബി തറയിൽ,ഫാ.ബീൻസ് ചേത്തലിൽ എന്നിവരുടെ നേതൃത്വത്തിൽ സനു കൊല്ലറേട്ട് നേതൃത്വം നൽകുന്ന ക്നാനായ കാത്തലിക്ക് മിനിസ്ട്രി സജീവമായി പിക്‌നിക്ക് വിജയത്തിനായി പരിശ്രമിച്ചു.

പ്രത്യേകമായി പിക്നിക് നടത്തപ്പെട്ട സെന്റ് സ്റ്റീഫൻ ഫൊറോന ദൈവാലയ കമ്മിറ്റി അംഗങ്ങളായ ജോസ് കോരക്കുടീലിൽ,ബിന്ദു വട്ടക്കളം,റിച്ചാർഡ് മാംമ്പള്ളിൽ,അബ്രാഹം തേർവാലക്കട്ടയിൽ,സുബിൻ പെരുമാലിൽ,അബ്രാഹം വയിത്തറ,നിജിൻ ചക്കാലയിൽ,സജി ഒരപ്പാങ്കൽ,ബാബു തൊഴുത്തുകൽ,അനി നെടുംന്തുരുത്തിൽ,ബെൻസി തേർവാലക്കട്ടയിൽ,അനുപ് മുകളേൽ,പ്രിൻസ് തടത്തിൽ,എന്നിവർ പ്രധാന നേതൃത്വം വഹിച്ചു.

ന്യൂയോർക്ക് സെൻറ് സ്റ്റീഫൻ ഫൊറോന ദൈവാലയം പോയിന്റ് നിലവാരത്തിൽ ഈ വർഷത്തെ ചാമ്പ്യൻമാരായി.വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നുമായി നൂറുകണക്കിന് ആളുകൾ പിക്നിക്കിൽ പങ്കെടുത്തു.പിക്നിക് ഫൊറോനതല ഒത്തുചേരലിന്റെ അവിസ്മരണിയമായ ഒത്തുചേരലായി മാറി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments