ഫിലാഡെൽഫിയ സെന്റ്: ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ സിൽവർ ജൂബിലി വർഷാഘോഷത്തിലേക്ക് പ്രവേശിക്കുന്നു. 2023 ആഗസ്റ്റ് മുതൽ 2024 ആഗസ്റ്റ് വരെ ഒരു വർഷം നീണ്ട് നിൽക്കുന്ന പരുപാടികൾക്ക് ആഗസ്റ്റ് 27 ന് തുടക്കം കുറിക്കും.
സിൽവർ ജൂബിലി ആഘോഷം ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്യും.തുടർന്ന് സിൽവർ ജൂബിലി ചാരിറ്റി ഫണ്ട് കുടുക്ക, ബുള്ളറ്റിൻ പ്രകാശനം,സിൽവർ ജൂബിലി ലോഗോ, ചർച്ച് ബുൾഡിംങ്ങ് ഫണ്ട് എന്നിവയുടെ ഉദ്ഘാടനവും നടത്തപ്പെടും.
പതിനാറ് പേരടങ്ങുന്ന ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കർമ്മപരുപാടികൾക്ക് രൂപം നൽകുന്നു. ഈ വർഷത്തെ പ്രധാനതിരുനാളോടെ ആരംഭിച്ച് അടുത്ത വർഷത്തെ പ്രധാന തിരുന്നാളോടെ സിൽവർ ജൂബിലി ആഘോഷം സമാപിക്കും.