Sunday, September 24, 2023

HomeAmericaപ്രശസ്ത ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത നിശ സെപ്റ്റംബർ 3 ഞായറാഴ്ച ഡാളസിൽ

പ്രശസ്ത ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത നിശ സെപ്റ്റംബർ 3 ഞായറാഴ്ച ഡാളസിൽ

spot_img
spot_img

ഷാജി രാമപുരം

ഡാളസ്. ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗീയ ഗായകൻ കെസ്റ്ററും. മലയാള ചലച്ചിത്ര, ഭക്തി ഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറികഴിഞ്ഞ മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് സെപ്റ്റംബർ 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു.

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സംഗീത നിശയിലൂടെ ലഭിക്കുന്ന വരുമാനം യുവജനസഖ്യത്തിന്റെ ചുമതലയിൽ നടത്തപ്പെടുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്‌ സ്വരൂപിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ചുമതലക്കാർ അറിയിച്ചു.

പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്പനയുടെയും, സ്പോൺസർഷിപ്പിന്റെയും ഉത്ഘാടനം മാർത്തോമ്മാ ചർച്ച്‌ ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലിത്ത റൈറ്റ്. റവ. ഡോ.ജോസഫ് മാർ ബർന്നബാസ് മെഗാ സ്പോൺസർ ഫിനിൽ പുന്നൂസ് (Southside Bank), ഇവന്റ് സ്പോൺസർ ഷാജി മാത്യു (Creekview family dentistry ), ഡയമണ്ട് സ്പോൺസർന്മാരായ ബേബി ജോർജ്, പി.റ്റി മാത്യു, ജേക്കബ് ഇടിച്ചാണ്ടി, വിനീത് ഫിലിപ്പ് എന്നിവർക്ക് നൽകികൊണ്ട് നിർവഹിച്ചു. അനേക ഇടവകാംഗങ്ങൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ അറിയിച്ചു.

അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ മാത്രം കാഴ്ച വയ്ക്കുന്ന സെവൻ സീസ് എന്റർടൈൻമെന്റ്സും, കർവിങ് മൈൻഡ് എന്റർടൈൻമെന്റ്സും ഒരിക്കൽ കൂടി ഒരുമിക്കുന്ന കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് തൽസമയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആണ് ഡാളസിൽ അരങ്ങേറുക.

ഇന്ത്യയിലെ ഹോളി ഹാർപ്സ് എന്ന സംഗീത ഓർക്കസ്ട്രേഷൻ ടീമിനെ നയിക്കുന്ന പ്രമുഖ കീബോർഡ് പ്ലയർ യേശുദാസ് ജോർജ്‌, ഹരികുമാർ ഭരതൻ (തബല ), റോണി കുര്യൻ (ഡ്രമ്മർ), ജേക്കബ് സാമൂവൽ (ഗിറ്റാറിസ്റ്റ് ), എബി ജോസഫ് (ഫ്ലൂട്ട് ) എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ധരും ഒരുമിക്കുമ്പോൾ ശ്രോതാക്കൾക്ക് ആത്മീയ സംഗീതത്തിന്റെ അനർഘ നിമിഷങ്ങൾ സമ്മാനിക്കും.

കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും, സ്പോൺസർഷിപ്പിനുമായി റവ. അലക്സ്‌ യോഹന്നാൻ (ഇടവക വികാരി, 214-886-4532), റവ.എബ്രഹാം തോമസ് (സഹ വികാരി, 972-951-0320),

ജോബി ജോൺ (കോഓർഡിനേറ്റർ, 214-235-3888 ), സിബി മാത്യു ( കോ ഓർഡിനേറ്റർ, 214-971-3828), ജോ ഇട്ടി (വൈസ് പ്രസിഡന്റ്‌, 214-604-1058), ജെഫി മാത്യു (സെക്രട്ടറി, 972-822-8134), ക്രിസ്റ്റി നൈനാൻ (ട്രസ്റ്റീ, 817-454-7969 ) എന്നിവരുമായി ബന്ധപ്പെടുക.

ടിക്കറ്റുകൾ താഴെ കാണുന്ന ഓൺലൈൻ ഫ്ലാറ്റ് ഫോമിലുടെയും ലഭ്യമാണ്.

https://mtcfbys.ticketspice.com/kester-live
https://www.mtcfb.org/kester
https://events.sulekha.com/kester-live-in-concert-with-sreya-jayadeep_event-in_dallas-tx_369866
spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments