Sunday, September 15, 2024

HomeAmericaക്വീൻസിൽ സംഘടിപ്പിച്ച ഇന്ത്യ ഡേ പരേഡ് വർണാഭമായി

ക്വീൻസിൽ സംഘടിപ്പിച്ച ഇന്ത്യ ഡേ പരേഡ് വർണാഭമായി

spot_img
spot_img

പി.പി ചെറിയാൻ

ന്യൂയോർക്ക്:ബെല്ലറോസ് ഇന്ത്യൻ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ്ടുതോറും വിവിധ കലാപരിപാടികളോടെ ക്വീൻസിൽ സംഘടിപ്പിച്ചു വരുന്നു ഇന്ത്യ ഡേ പരേഡ് വർണാഭമായി. ന്യൂയോർക്കിൽ മികച്ച സംഘാടകൻ എന്ന അംഗീകാരം ലഭിച്ചിട്ടുള്ള ഡെൻസിൽ ജോർജ് ഇതിന് നേതൃത്വം നൽകി .ക്വീൻസിലുള്ള എല്ലാ കമ്മ്യൂണിറ്റി , അസോസിയേഷൻ അംഗങ്ങളും ഇതിൽ സംബന്ധിച്ചു. ക്വീൻസിലുള്ള ഹിൽസൈഡ് അവന്യൂവിൽ കൂടിയായിരുന്നു പരേഡ് കടന്നുപോയത് .

ഹിൽസൈഡ് അവന്യൂവിൽ തുടങ്ങിയ പരേഡ് ബെൽ റോസിലുള്ള സെൻറ് ഗ്രിഗോറിയോസ് ചർച്ച് ഓഡിറ്റോറിയത്തിൽ അവസാനിച്ചു. fഫോമാ ,ഫൊക്കാന ഉൾപ്പെടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനേകം ഫ്ലോട്ടുകൾ അണിനിരന്നിരുന്നു.

ധാരാളം മുത്തുക്കുടകളും ഇന്ത്യൻ, അമേരിക്കൻ ഫ്‌ളാഗ്‌കൾ , അമേരിക്കൻ ബാൻഡ്, പഞ്ചാബി മേളം കേരള ചെണ്ടമേളം എന്നിവ അണിനിരന്ന പരേഡ് വളരെ വർണ്ണശബളമായി മാറി .പരേഡിൽ ന്യൂയോർക്ക് സിറ്റി പോലീസിൻറെ സഹായം ആദ്യാവസാനം ഉണ്ടായിരുന്നു ബോളിവുഡ് നടി അനുഷ്ക സോണി പരേഡിൽ r ചീഫ് ഗസ്റ്റ് ആയിരുന്നു .പരേഡിനോട് അനുബന്ധിച്ച് നടന്ന പബ്ലിക് മീറ്റിംഗിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ,ന്യൂയോർക് സെനറ്റർ കെവിൻ തോമസ് ,നോർത്ത് അസിസ്റ്റഡ് ടൗൺ സൂപ്പർവൈസർ ജനിഫർ ഡിസീനാ ഉൾപ്പെടെ ധാരാളം പൊളിറ്റിക്കൽ നേതാക്കൾ ഇതിൽ സംബന്ധിച്ചു.

മികവാർന്ന നൃത്ത പരിപാടികളും ഗാനമേളയും പരിപാടിക്ക് മോടികൂട്ടി . വൈകിട്ട് അഞ്ചുമണിയോടെ എല്ലാ പര്യവസാനിച്ചു ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് കോശി തോമസ് സ്വാഗതവും പരേഡ് കമ്മിറ്റി ചെയർമാൻ ഡിൻസിൽ ജോർജ് നന്ദിയും രേഖപ്പെടുത്തി .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments