Sunday, September 24, 2023

HomeAmerica'ഹിലരി'കൊടുങ്കാറ്റ് കാലിഫോര്‍ണിയയിലേക്ക് കടന്നു: ജാഗ്രതാ നിര്‍ദേശം

‘ഹിലരി’കൊടുങ്കാറ്റ് കാലിഫോര്‍ണിയയിലേക്ക് കടന്നു: ജാഗ്രതാ നിര്‍ദേശം

spot_img
spot_img

ഉഷ്ണമേഖലാ കൊടുങ്കാറ്റ് ‘ഹിലരി’യുടെ പശ്ചാത്തലത്തില്‍ തെക്കൻ കാലിഫോര്‍ണിയയില്‍ ജാഗ്രതാ നിര്‍ദ്ദേശം.

ഹിലരിയുടെ പ്രഭാവം മേഖലയില്‍ കനത്ത മഴയ്ക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. നെവേഡ, അരിസോണ, ഐഡാഹോ, ഒറിഗണ്‍ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ലൊസാഞ്ചല്‍സില്‍ നിന്ന് 10 മൈല്‍ തെക്കുകിഴക്കായാണ് കൊടുങ്കാറ്റിന്റെ കോര്‍ സ്ഥിതിചെയ്യുന്നത്. ലൊസാഞ്ചല്‍സ്, സാൻ ഡിയാഗോ എന്നിവ ഉള്‍പ്പെടെ തെക്കൻ കലിഫോര്‍ണിയയുടെ ഭൂരിഭാഗത്തും കനത്ത കാറ്റും മഴയുണ്ടാകുമെന്ന്മുന്നറിയിപ്പുണ്ട്.

കാറ്റിന് മുന്നോടിയായി കാലിഫോർണിയയിലും നെവാഡയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 21 മില്യൺ ആളുകൾക്കു ജാഗ്രതാ നിർദേശം നൽകി.

ഞായറാഴ്ച മെക്‌സിക്കോയിലെ ബജ കാലിഫോര്‍ണിയ പെനിൻസുലയുടെ വടക്കു ഭാഗത്ത് കരതൊട്ട ഹിലരി, മണിക്കൂറില്‍ 65 മൈല്‍ (100 കിലോമീറ്റര്‍) വേഗതയിലാണ് വീശിയടിച്ചതെന്ന് യുഎസ് നാഷനല്‍ ഹറിക്കേൻ സെന്റര്‍ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments