Monday, February 10, 2025

HomeAmericaചിക്കാഗോ അന്താരാഷ്ര വടംവലി പ്രസ്സ് മീറ്റ് ചൊവ്വാഴ്ച

ചിക്കാഗോ അന്താരാഷ്ര വടംവലി പ്രസ്സ് മീറ്റ് ചൊവ്വാഴ്ച

spot_img
spot_img

ചിക്കാഗോ : സെംപ്റ്റംബർ നാലാം തിയതി തിങ്കളാഴ്ച്ച നടക്കുന്ന, ചിക്കാഗോ സോഷ്യൽ ക്ളബ്ബിന്റെ ഒൻപതാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനും ഓണാഘോഷത്തിനും മുന്നോടിയായുള്ള പത്ര സമ്മേളനം ആഗസ്റ്റ് 22 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ക്ളബ്ബ് ഹാളിൽ നടത്തപ്പെടും.

സോഷ്യൽ ക്ലബ് പ്രസിഡൻറ് സിബി കദളിമറ്റത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്സ് മീറ്റിന് ഇന്ത്യാ പ്രസ്സ് ക്ലബ് ചെയർമാൻ ബിജു കിഴക്കേക്കുറ്റും , ഇന്ത്യാ പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ശിവൻ മുഹമ്മ ,നാഷണൽ ഭാരവാഹി ബിജു സഖറിയ തുടങ്ങിയവർ നേതൃത്വം നൽകും.

ഇന്ത്യാ പ്രസ്സ് ക്ലബ് അംഗങ്ങളും ചിക്കാഗോയിലെ മറ്റ് മാധ്യമ സുഹൃത്തക്കളും ഈ പത്ര സമ്മേളനത്തിലെ പങ്കെടുക്കും. മീഡിയാ കമ്മറ്റിക്ക് വേണ്ടി സാജു കണ്ണമ്പള്ളി, അനിൽ മറ്റത്തിൽകുന്നേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ഓണാഘോഷങ്ങൾക്കും വടംവലി മത്സരങ്ങൾക്കും മത്സര കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, ജസ്സ്‌മോൻ പുറമഠം , സിബി കൈതക്കത്തോട്ടിയിൽ , സാബു പടിഞ്ഞാറേൽ, ജോമോൻ തൊടുകയിൽ, മാനി കരികുളം , മാത്യു തട്ടാമറ്റം , ബിനു കൈതക്കത്തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകുന്ന 60 അംഗ കമ്മറ്റി നേതൃത്വം നൽകും .

റിപ്പോർട്ട് : സാജു കണ്ണമ്പള്ളി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments