Saturday, September 23, 2023

HomeAmericaകോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഐഓസി യു.എസ്.എ ദേശീയ നേതൃത്വം സ്വാഗതം ചെയ്തു

കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഐഓസി യു.എസ്.എ ദേശീയ നേതൃത്വം സ്വാഗതം ചെയ്തു

spot_img
spot_img

രാജന്‍ പടവത്തില്‍

കേരളത്തിന്റെ അഭിമാനവും, ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ ജ്വലിക്കുന്ന സിംഹവുമായ ആദരണീയനായ  ശശിതരൂര്‍ എം.പിയെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ, പരമോന്നത സമിതിയിലേയ്ക്ക് തിരഞ്ഞെടുത്തത് അത്യന്തം ഉചിതമായ തീരുമാനമാണെന്ന് ഐഓസി യു.എസ്.എ. വൈസ് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് ഏബ്രഹാം, ദേശീയ ട്രഷറര്‍ ശ്രീ.രാജന്‍ പടവത്തില്‍, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീമതി ലീലാ മാരേട്ട് എന്നിവര്‍ ഒരു സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു.

ശ്രീ.ശശി തരൂരിനെപോലെ അറിവും ഭാഷാ പരിജ്ഞാനവും, മികച്ച വാക്മിയും ഗ്രന്ഥകര്‍ത്താവുമായ ഒരാള്‍ കോണ്‍ഗ്രസിനെ നയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ബി.ജെ.പി. ഗവണ്‍മെന്റിന്റെ അഴിഞ്ഞാട്ടങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തന്ത്രങ്ങളും മെനയുവാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ശ്രീ.രാജന്‍ പടവത്തില്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗത്തിലൂടെ ഇരുപതില്‍ പതിനെട്ട് സീറ്റും പിടിച്ചെടുക്കുവാന്‍ സാധിച്ചെങ്കില്‍, അടുത്തു വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തരംഗത്തിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ്സിന് വമ്പിച്ച ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ എത്തുവാന്‍ സാധിക്കുമെന്ന് ഐ.ഓ.സി. യു.എസ്.എ. വൈസ് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് ഏബ്രഹാം പറഞ്ഞു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന അക്രമത്തിനും അനീതിയ്ക്കും അറുതു വരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസിനുള്ളിലുള്ള പടല പിണക്കങ്ങളും, ഗ്രൂപ്പ് വഴക്കുകളും അവസാനിപ്പിച്ച് ശശി തരൂരിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍ കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളും ഒറ്റക്കെട്ടായി അണിനിരക്കുവാന്‍ തയ്യാറാകണമെന്ന് ഐ.ഓ.സി. യു.എസ്.എ. ഒരു സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെടുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments