ഷിക്കാഗോ : യൂണിഫോം മ്യൂസിസിക് ബാന്‍ഡിന്റ പുതിയ മ്യൂസിക് ആല്‍ബം ജാലകപ്പക്ഷി റിലീസ് ആയി. ബിനോയ് തോമസ് ഷിക്കാഗോയുടെ വരികള്‍ക്ക് ജോബി പ്രേമോസ് ആണ് ഈണം കൊടുത്തിരിക്കുന്നത്. പിന്നണി ഗായിക മഞ്ജു മേനോന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത് -സച്ചിന്‍ യേശുദാസ് , രാജേഷ് ചേര്‍ത്തല എന്നികലാകാരന്‍മാരുടെ ഒരു സംഗമം കൂടി ആണ് ഈ ഗാനം. ഓഡിയോജെന്‍ (എറണാകുളം) മ്യൂസിക് ലാബ് (പനയികുളം )എന്നിവിടങ്ങളില്‍ ആണ് റെക്കോര്‍കോഡിങ്,പശ്ചാത്തലസംഗീതം എന്നിവ തയാറാക്കിയത് .
ഒരു ദുഃഖ സാന്ദ്രമായാ പ്രണയ കഥ പറയുന്ന ആല്‍ബത്തിന്റ വിഡിയോ ആശയം ,ആവിഷ്‌ക്കാരം -രതീഷ് അമ്പാടിയാണ്. ബോബന്‍ എടത്വ, മൃദുല മോഹന്‍ എന്നിവര്‍ ആണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ലിങ്ക്: https://youtu.be/OBKjeRsNGVo