സിജോയ് പറപ്പള്ളിൽ
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ദേശീയ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഐഡൻ ഫെലിക്സ് (സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്ക പള്ളി, റിച്ച്മണ്ട്, വിർജീനിയ) ഒന്നാം സ്ഥാനവും, ജെയിംസ് കുന്നശ്ശേരി (സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി, ചിക്കാഗോ, ഇല്ലിനോയിസ്) രണ്ടാം സ്ഥാനവും, മേഘൻ മംഗലത്തേറ്റ് (സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി, ഡിട്രോയിറ്റ്, മിഷിഗൻ) മൂന്നാം സ്ഥാനവും നേടി.
അമേരിക്കയിലുടനീളമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ധാരാളം മിഷൻ ലീഗ് അംഗങ്ങൾ മത്സരത്തിൽ പങ്കുചേർന്നു. വിജയികൾക്ക് ക്യാഷ് അവാർഡുകളും പ്രശംസ പത്രവും സമ്മാനിക്കും.