Sunday, September 24, 2023

HomeAmericaചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സര ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സര ഒരുക്കങ്ങൾ പൂർത്തിയാകുന്നു

spot_img
spot_img

റോയി മുളകുന്നം

ഓണ നാളുകളിലെ പ്രധാന കായിക വിനോദമായ വടംവലി കേരളത്തിൽ നിന്നുംഅമേരിക്കയിലേക്ക് പറിച്ചുനട്ട ചിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്തത്തിലുള്ളഒൻപതാമത് അന്താരാഷ്ട്ര വടംവലി മത്സരവും ഓണാഘോഷവും സംയുക്തമായി2023 സെപ്റ്റബർ നാലാം തിയതി അരങ്ങേറുന്നതിന്റെ ഭാഗമായി ഇതുവരെയുമുള്ളപ്രവർത്തനങ്ങളും തുടർന്ന് ടൂർണമെന്റ് വരെയുമുള്ള പ്രവർത്തനങ്ങളുംമാദ്ധ്യമങ്ങളെ അറിയിക്കുന്നതിലേയ്ക്കായുള്ള പത്രസമ്മേളനം സോഷ്യൽ ക്ലബ്ബ്ഹാളിൽ നടക്കുകയുണ്ടായി.

ഇൻഡ്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ചെയർമാൻ ബിജുകിഴക്കേക്കുറ്റിന്റെയും ചാപ്റ്റർ പ്രസിഡൻറ് ശിവൻ മുഖമ്മയുടെയും നേതൃത്വത്തിൽനടന്ന പത്ര സമ്മേളനത്തിൽ ചിക്കാഗോ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് സിബികദളിമറ്റം, ടൂർണമെന്റ് , ഓണാഘോഷ കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ , സിബി കൈതക്കതൊട്ടിയിൽ, ജോമോൻ തൊടുകയിൽ,ജസ്മോൻ പുറമഠം, മാനികാരിക്കുളം, മാത്യു തട്ടാമറ്റം, ബിനു കൈതക്കതൊട്ടിയിൽ തുടങ്ങിയ ഭാരവാഹികൾഇതു വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി വിശദീകരിച്ചു.

ദൃശ്യ അച്ചടി മാദ്ധ്യമങ്ങളെ പ്രതിനിധികരിച്ച് ബിജു സക്കറിയാ, പ്രിൻസ്മാഞ്ഞൂരാൻ, ജോസ് ചെന്നിക്കര, അനിലാൽ ശ്രീനിവാസൻ, അനിൽമറ്റത്തികുന്നേൽ, റോയി മുളകുന്നം, അലൻ ജോർജ്, ഡോമിനിക്ക് ചൊള്ളാമ്പേൽ, പ്രസന്നൻ പിള്ള, റോമിയോ കാട്ടുക്കാരൻ തുടങ്ങിയ മാദ്ധ്യമ പ്രവർത്തകരുടെചോദ്യങ്ങൾക്ക് ഉത്തരത്തിലൂടെ തങ്ങളുടെ ഇതു വരെയുള്ള പ്രവർത്തനങ്ങളുംമത്സര ദിവസത്തേ സെക്യൂരിറ്റി, അക്കമഡേഷൻ, മത്സരങ്ങളുടെ സമയക്രമംതുടങ്ങിയ എല്ലാ സംവിധാനങ്ങളെപ്പറ്റിയും വിശദീകരിച്ചു. സൈമൺചക്കാലപടവിലിന്റെ നേതൃത്വത്തിലുള്ള അക്കമഡേഷൻ കമറ്റിയുൾപ്പെടെഅറുപതോളം അംഗങ്ങൾ വിവിധ കമ്മിറ്റികളിലായി അക്ഷീണം പ്രവർത്തിച്ചുവരുന്നു.

വടംവലി മത്സരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രൈസ് മണി നൽകുന്ന ഈടൂർണമെന്റ് ചിക്കാഗോ സെൻറ് മേരീസ് പള്ളി മൈതാനിയിൽ 2023 സെപ്റ്റംബർനാലാം തിയതി 11 മണിക്ക് മുഖ്യാധിതിയായ ആലത്തൂർ എം പി രമ്യാ ഹരിദാസ്ഉത്ഘാടനം ചെയ്യുന്നു. ഈ വർഷം ആസ്ട്രേലിയ, ലണ്ടൻ, കുവൈറ്റ്, കാനഡാഎന്നി വിദേശ ടീമുകളും , അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളതാമ്പാ, ഹൂസ്റ്റൺ, ന്യൂയോർക്ക്, ചിക്കാഗോ തുടങ്ങി 16 ടീമുകൾ മത്സരത്തിൽമാറ്റുരക്കുന്നു.

ഒന്നാം സമ്മാനമായി ജോയി നെടിയകാല സ്പോൺസർ ചെയ്യുന്ന11,111 ഡോളറുംമാണി നെടിയകാലാ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, രണ്ടാസ്ഥാനക്കാർക്ക് ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്യുന്ന 5,555 സോളറും ജോയി മുണ്ടപ്ലാക്കൽ എവർ റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി സാബുപടിഞ്ഞാറേൽ സ്പോൺസർ ചെയ്യുന്ന 3,333 ഡോളറും ജോർജ് പടിഞ്ഞാറേൽഎവർ റോളിംഗ് ട്രോഫിയും , നാലാം സ്ഥാനക്കാർക്ക് മംഗല്യ ജൂവലേഴ്സ്സ്പോൺസർ ചെയ്യുന്ന 1,111 ഡോളറും എവർ റോളിംഗ് ട്രോഫിയുംനൽകുന്നതാണ്.

ഓണകളികൾ , ഓണപാട്ട്, മാവേലി എഴുന്നള്ളിപ്പ് , വിഭവ സമൃത്തമായ ഓണസദ്യഎന്നിവ വടംവലി മത്സര ശേഷമുള്ള ഓണാഘോഷ പ്രത്യേകതകളാണ്.

ഈ വടംവലി, ഓണാഘോഷ മാമാങ്കത്തിലേക്ക് എല്ലാവരെയും സോഷ്യൽ ക്ലബും , ടൂർണമന്റ് കമ്മറ്റിയും സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ് പ്രസിഡന്റ് സിബികദളിമറ്റവും, ടൂർണമെൻറ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിലും മറ്റുഭാരവാഹികളും പത്ര സമ്മേളനത്തിൽ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments