Friday, October 11, 2024

HomeAmericaഅസോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) അതിഗംഭീരമായി ഓണം ആഘോഷിച്ചു

അസോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) അതിഗംഭീരമായി ഓണം ആഘോഷിച്ചു

spot_img
spot_img

(അരുൺ ഭാസ്കർ)

ടാമ്പാ: പത്താം വാർഷികം ആഘോഷിക്കുന്ന അസോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ കേരളത്തനിമയോടെ ഓണം ആഘോഷിച്ചു. പുതിയ നേതൃത്വത്തിൻ കീഴിൽ അതിവിപുലമായാണ് ഇത്തവണ ഓണാഘോഷങ്ങൾ നടത്തപ്പെട്ടത്.

ഓഗസ്റ്റ് പത്തൊമ്പതാം തീയതിയായിരുന്നു ആഘോഷം. ടാമ്പാ സെഫ്‌നറിൽ ഉള്ള സെൻറ് ജോസഫ് കമ്മ്യൂണിറ്റിഹാൾ ആയിരുന്നു വേദി.

മാവേലി, ഓണപ്പൂക്കളം, ചെണ്ടമേളം, ഓണസദ്യ, ഹൃദയാവർജ്ജകമായ കലാപരിപാടികൾ ഇവയെല്ലാം ഓണാഘോഷങ്ങൾക്ക് പൊലിമയേകി.

വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു തുടക്കം.
മുന്നൂറോളം പേർ പങ്കെടുത്ത ഓണസദ്യ ശ്രീധ സാജ്, വിജി ബോബൻ, ബോബൻ സുഭദ്ര, പൂജ അനൂപ്, ഗീത സൗരഭ്, നീതു ബിപിൻ, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. സനു, സുബ്ബു, സൂരജ് കുമാർ, സൂരജ്, നിഷീദ്, വിനോദ്, ബിപിൻ, സൗരഭ്‌, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ, വിനു, അനൂപ്, ഹരി എന്നിവർ സദ്യക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു.

സദ്യക്കു ശേഷം 2023 ആത്മ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവലിയുടെ എഴുന്നള്ളത്തു നടന്നു.
അതിനുശേഷംശേഷം അമ്മൂമ്മാരും, അപ്പൂപ്പന്മാരും നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നടത്തി.

രേഷ്മ ധനേഷും, സുസ്മിത പത്മകുമാറും ചേർന്ന് പ്രാർത്ഥനാഗാനം ആലപിച്ചു. ആത്മ പ്രസിഡന്റ് അഷീദ് വാസുദേവൻ സ്വാഗതം പറഞ്ഞു. ആത്മയുടെ പുതിയ നേതൃത്വത്തിൻ കീഴിൽ ഇതുവരെ നടത്തിയവയും, ഇനി വരാൻ പോകുന്നവയുമായ പരിപാടികളെപ്പറ്റി അദ്ദേഹം സംസാരിച്ചു.

ഡോ എ. കെ. പിള്ള ഓണത്തിൻ്റെ സന്ദേശത്തെപ്പറ്റിയും ആനുകാലിക പ്രസക്തിയെപ്പറ്റിയും സംസാരിച്ചു.

രഞ്ജുഷ മണി, വീണ രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിനാലു വനിതകൾ ചേർന്നവതരിപ്പിച്ച അതിമനോഹരമായ തിരുവാതിരകളി ആഘോഷങ്ങൾക്കു മാറ്റു കൂട്ടി.

ടാമ്പാ മലയാളികൾക്കിടയിലും, ആതുരസേവന രംഗത്തും ഏകിയ വിലപ്പെട്ട സംഭാവനകൾക്ക് ഡോ. രവിന്ദ്ര നാഥൻ അവർകളെ ആത്മയുടെ ആദ്യ പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ആത്മയുടെ തുടക്കം മുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന മുൻ പ്രസിഡൻറ് ശ്രീ. പ്രദീപ് നാരായണനെ ടാമ്പാ മലയാളി കമ്മ്യൂണിറ്റിക്കു നൽകിയ സേവനങ്ങൾക്കായി ആത്മ പ്രസിഡന്റ് ശ്രീ. അഷീദ് വാസുദേവൻ പൊന്നാടയണിയിച്ചു.

സോളോ ഗാനങ്ങൾ, സംഘഗാനം, ചെറിയ കുട്ടികളുടെയും വലിയ കുട്ടികളുടെയും നൃത്തങ്ങൾ, വനിതകളുടെ നൃത്തം, പിയാനോ വാദനം, ശാസ്ത്രീയസംഗീതം, സ്കിറ്റ് ഇവയെല്ലാമുൾപ്പെടെ ഇരുപത്തിഏഴോളം അതിഗംഭീര കലാപരിപാടികളാണ് ഇത്തവണത്തെ ഓണാലോഷത്തെ ഉജ്ജ്വലമാക്കിയത്.

2023 ആത്മ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടത്.
അഷീദ് വാസുദേവൻ – പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് – വൈസ്പ്രസിഡൻ്റ്,
അരുൺ ഭാസ്കർ – സെക്രട്ടറി, പൂജ വിജയൻ – ജോയിന്റ് സെക്രട്ടറി, രാജി രവീന്ദ്രൻ – ട്രഷറർ, പ്രഫുൽ നായർ – ജോയിന്റ് ട്രഷറർ.
കമ്മിറ്റി അംഗങ്ങൾ: രേഷ്മ ധനേഷ്, സുസ്മിത പത്മകുമാർ, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ, ദീപു ശശീന്ദ്ര.

പഞ്ചമി അജയ്, വിജിഷ വിനോദ്, ശ്രിജിഷ സനു, സരിക പ്രഫുൽ, വിശാഖ കൗശിക്, ജ്യോതി അരുൺ, അനു പ്രവീൺ എന്നിവർ പ്രോഗ്രാം മാനേജ്മെൻറും ഡെക്കറേഷനും കൈകാര്യം ചെയ്തു.
അഞ്ജു മോഹൻ ആയിരുന്നു. പരിപാടികളുടെ അവതാരിക. നീൽ കൃഷ്ണനും ആത്മ യൂത്ത്ഫോറം മെമ്പേഴ്‌സും ചേർന്ന് ഗെയിംസ് അവതരിപ്പിച്ചു.

ആത്മ യൂത്ത്ഫോറം സെക്രട്ടറി അഞ്ജലി അരുൺ ഈവർഷം നടന്ന യൂത്ത് പരിപാടികളെക്കുറിച്ച് സദസ്സിനോടു വിശദീകരിച്ചു

പ്രമോദ് പനങ്ങാട്ട്, സാജ്, കൗശിക് എന്നിവർ ഫോട്ടോയും വീഡിയോയും എടുത്തു.

പ്രദീപ് നാരായണനും പ്രസന്ന കുമാറും കലാപരിപാടികൾക്കായി ഓഡിയോ സപ്പോർട്ട് ചെയ്തു.

മാവേലിയായി രാജകീയ പ്രൗഢിയിൽ എത്തി ഏവരുടേയും മനം കവർന്നത് സുജിത് അച്യുതൻ ആയിരുന്നു.

ആത്മ സെക്രട്ടറി അരുൺ ഭാസ്കറിൻ്റെ കൃതജ്ഞതാ പ്രസംഗത്തോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സമാപ്തിയായി.

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റ്സിനും ATHMA ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments