Saturday, September 23, 2023

HomeAmericaവെൺമേഘ പരപ്പിൽ വെള്ളിനക്ഷത്രംപോലെ ഒരു ദേവാലയം ; ഹ്യൂസ്റ്റൺ സി എസ് ഐ ദേവാലയ കൂദാശ...

വെൺമേഘ പരപ്പിൽ വെള്ളിനക്ഷത്രംപോലെ ഒരു ദേവാലയം ; ഹ്യൂസ്റ്റൺ സി എസ് ഐ ദേവാലയ കൂദാശ സെപ്തംബർ മൂന്നിന്

spot_img
spot_img

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: അതെ വെൺമേഘ പരപ്പിൽ വെട്ടിത്തിളങ്ങുന്ന ഒരു വെള്ളി നക്ഷത്രം പോലെ തിളങ്ങി നിൽക്കുകയാണ് ശുഭ്രവർണ്ണം വാരിപ്പുതച്ച് പുതിയ സി എസ് ഐ ദേവാലയം. സെപ്റ്റംബർ മൂന്ന് ഹൂസ്റ്റണിലെ സി എസ് ഐ ഇടവകാംഗങ്ങൾക്കുമാത്രമല്ല ഇവിടത്തെ മലയാളി സമൂഹത്തിനു തന്നെ അഭിമാനത്തിൻറെ സുവർണ നിമിഷം തന്നെയാണ്. മറ്റു സഭാവിശ്വാസികൾക്കു കഴിയുന്നതിനുമപ്പുറം നയന മനോഹരമായ ഒരു ദേവാലയം അവർക്കു പണിതുയർത്താൻ കഴിഞ്ഞു എന്നതുതന്നെ.

ഹ്യൂസ്റ്റൺ സി എസ് ഐ കൂട്ടായ്മയിൽ വെറും നൂറ്റിനാല്പത്തിരണ്ടു കുടുംബങ്ങൾ മാത്രമേയുള്ളു എന്നത് അത്ഭുതപ്പെടുത്തുന്നതും എന്നാൽ അവരുടെ വിശ്വാസത്തിന്റെയും ദൃഡനിശ്ചയത്തിന്റെയും
നേർകാഴ്ച്ചയാണ് പാറമേൽ പണിത (Chimmney Rock St.) ഈ വിശ്വാസത്തിൻറെ ആലയം. അത്രയ്ക്ക് മനോഹരമാണ് ദേവാലയത്തിൻറെ അകവും പുറവും ഉൾപ്പെടുന്ന നിർമിതി. മിസോറി സിറ്റിയിലെ ടെക്സാസ് പാർക്ക് വേയും ചിമ്മിനി റോക്കും ചേരുന്നിടത്തു ചിമ്മിനി റോക്ക് സ്ട്രീറ്റിലാണ് ദേവാലയം സ്ഥിതിചെയ്യുന്നത്.

ഹ്യൂസ്റ്റൺ സി എസ് ഐ സമൂഹത്തിന്റെ ഹ്യൂസ്റ്റണിലെ ചരിത്രം ആരംഭിക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ്. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിഎട്ടിൽ ഇരുപത്തിരണ്ടു കുടുംബങ്ങളുമായി സെൻറ് തോമസ് സി എസ് ഐ ചർച് ഓഫ് ഹ്യൂസ്റ്റൺ എന്ന നാമത്തിൽ ആരംഭിച്ച കൂട്ടായ്മയുടെ ആദ്യ പള്ളി ഹൂസ്റ്റണിലെ അൽമേഡ റോഡിൽ ആയിരുന്നു. ഇന്ന് നൂറ്റി അന്പതിലേക്കുയരുന്ന കുടുംബ കൂട്ടായ്മയുടെ പുതിയ പള്ളിയാണ് ഒറ്റ നോട്ടത്തിൽ വേളാങ്കണ്ണി ദേവാലയത്തെ ഓർമിപ്പിക്കുന്ന ഈ മനോഹര ദേവാലയം.


2023 സെപ്റ്റംബർ മൂന്നാംതീയതി രണ്ടു മണി മുതൽ നടക്കുന്ന ദേവാലയ സമർപ്പണം സി എസ് ഐ പള്ളി വികാരി റവ. ബെന്നി തോമസിനൊപ്പം സി എസ് ഐ മോഡറേറ്റർ റവ. ധർമരാജ് രസലാം, സി എസ് ഐ മധ്യകേരള മഹാഇടവക ബിഷപ്പ് ബഹു. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ എന്നിവരുടെ കാർ കത്വത്തിലായിരിക്കും.

ഹ്യൂസ്റ്റൺ മലയാളികൾക്ക് ഒരേനിമിഷം അത്ഭുതവും അഭിമാനവും
തീർക്കുന്ന സംഗതിയാണ് ഈ പള്ളിയുടെ നിർമ്മിതി ഏറ്റെടുത്ത ടെക്പ്രോ കൺസ്ട്രക്ഷൻ ഒരു മലയാളി സ്ഥാപനമാണെന്നത്. ഹൂസ്റ്റണിലെ പ്രശസ്തനും പ്രഗത്ഭനുമായ ജോസഫ് മില്ലിൽ ൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ടെക്പ്രോ. അദ്ദേഹത്തിൻറെ കഠിനാദ്ധ്വാനത്തിന്റെ കയ്യൊപ്പ് ഈ ദേവാലയ നിർമിതിയിൽ തെളിഞ്ഞു കാണാം.

ബിൽഡിംഗ് കമ്മറ്റിക്ക് നേതൃത്വം നൽകിയ ജോൺ ഡബ്ലിയു വർഗീസിന് അകമഴിഞ്ഞ പ്രാർഥനയുടെ ഫലം എന്ന ഒറ്റ വാക്കല്ലാതെ മറ്റൊന്നും പറയാനില്ല. കരുണാമയനായ ദൈവം അവൻറെ വിശ്വാസികൾക്കായി ചെയ്‍തത് എന്നല്ലാതെ ഒന്നുമില്ല. അവൻറെ ശക്തിയിലും കാട്ടിത്തന്ന വാശികളിലും ഞങ്ങൾ പോയി എന്നതല്ലാതെ.

എങ്കിലും തൊണ്ടയിൽ തടയുന്ന കൃതാർഥതയുടെ വാക്കുകളിൽ നിറയുന്ന മിഴികളിലും നിർമാണം പ്രതിസന്ധിയിലാകുമ്പോൾ ചേർത്ത് നിർത്തിയ സഹോദരങ്ങളോടുള്ള നന്ദി സ്ഫുരിക്കുന്നു ഒപ്പം സംശയാലുക്കളെ പോലും നിർമാണ പുരോഗതിയിൽ ദൈവം പിന്തുണയുടെ വഴികളിലെയ്ക്കെതിച്ചതും അവന്റെ അദൃശ്യ സാന്നിധ്യം അനുഭവപ്പെട്ട നിമിഷങ്ങളും തന്ന ദൃഡവിശ്വാസം പള്ളി പണി ഉദ്ദേശിച്ച സമയത്തു തീർക്കാൻ കഴിഞ്ഞതിനു സഹായകമായി എന്നും അദ്ദേഹം ഓർമ്മിക്കുന്നു. ഒപ്പം തന്നെ സന്തോഷ നിറവിലാണ് പള്ളി സെക്രട്ടറി ഡോ. സക്കറിയ ഉമ്മൻ, പി ആർ ഓ ജിജു കുളങ്ങര എന്നിവരും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments