Sunday, September 24, 2023

HomeAmericaറോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി . കന്യാമറിയത്തിന്റെ തിരുന്നാൾ

റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി . കന്യാമറിയത്തിന്റെ തിരുന്നാൾ

spot_img
spot_img

കുര്യന്‍ ചാലുപറമ്പിൽ

ന്യൂയോർക്ക്‌ : റോക്കലാൻഡിലുള്ള സെൻറ് . മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (46 conklin ave Haverstraw NY ) പരി .കന്യാമറിയതിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ചു സെപ്: 8 ,9 ,10 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു .

ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.സെപ് :3ന് മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ ഉണ്ടായിരിക്കും അന്നുമുതൽ മുതൽ 7 വരെ ലതിഞ്ഞും വി:കുർബാനയും ദേവാലയത്തിൽ നടക്കുന്നു. സെപ് :8 വെള്ളിയാഴ്ച ഇടവക വികാരി ബഹു .ഫാ .ഡോ . ബിബി തറയിൽ തിരുന്നാളിന്റെ കൊടിയുയർത്തും തുടർന്ന് വി .കുര്ബാനയും (മലങ്കര റീത്തിൽ ) കുടുംബ നവീകരണ ധ്യാനം റെവ :ഫാ വിൻസെന്റ് ജോർജ് പൂന്നന്താനത്ത്‌ കാർമ്മികത്വത്തിൽ ഉണ്ടായിരിക്കും.

സെപ്:9 ശനിയാഴ്ച വൈകിട്ട് 5 ന് റെവ .ഫാ .ജോസ് ആദോപ്പിള്ളിൽ വി . കുർബ്ബാന(ഇംഗ്ലീഷ്) തുടർന്നു 8 പിഎം ന് ഇടവക ദിന കല സന്ധ്യയുടെ ഉത്ഘാടനം ഇന്ത്യൻ എംബസി ന്യൂയോർക്കിലെ കമ്മ്യൂണിറ്റി അഫേയർസ് കോൺസൽ ബഹു .എ .കെ വിജയ കൃഷ്‌ണൻ നിർവഹിക്കുന്നു.

സെപ് .10 ഞായറാഴ്ച ആഘോഷമായ “തിരുന്നാൾ റാസ “നടക്കും തുടർന്ന് ഫാ .ജോൺസൻ മൂലക്കാട്ടിന്റെ തിരുന്നാൾ സന്ദേശം ആഘോഷമായ തിരുന്നാൾ പ്രദക്ഷണം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ , തുടർന്ന് പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപിക്കും .. വിവരങ്ങൾക്ക് ഇടവക വികാരി ബഹു .ഫാ. ബിബിതറയിൽ 773 943 2290 സിബി മണലേൽ 845 825 7883 , ജോസഫ് കീഴങ്ങാട്ട് 8456716677 സഞ്ചു കൊല്ലരെട്ട് 914 268 8866

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments