Saturday, September 23, 2023

HomeAmericaഅനു സിത്താരയും ജാസി ഗിഫ്റ്റും സംഘവും ഒരുക്കുന്ന സിനി സ്റ്റാർ നൈറ്റ്‌ സെപ്റ്റംബർ 16ന്...

അനു സിത്താരയും ജാസി ഗിഫ്റ്റും സംഘവും ഒരുക്കുന്ന സിനി സ്റ്റാർ നൈറ്റ്‌ സെപ്റ്റംബർ 16ന് യോങ്കേഴ്‌സിൽ

spot_img
spot_img

ന്യൂയോർക്ക്:- പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫിറ്റും മലയാളത്തിൻ്റെ പ്രിയ താരമായ അനു സിത്താരയും നിരവധി കലാപ്രതിഭകളുമായി ചേർന്ന് ഒരുക്കുന്ന സിനി സ്റ്റാർ നൈറ്റ് സെപ്റ്റംബർ പതിനാറിന് യോങ്കേഴ്‌സിൽ അരങ്ങിൽ എത്തുന്നു.

സെൻ്റ് മേരീസ് സീറോ മലങ്കര കാതലിക് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ യോങ്കേഴ്സിലെ ലിങ്കൺ ഹൈസ്ക്കൂൾ ആഡിറ്റോറിയത്തിൽ (375 KNEELAND Ave, YONKERS, NY 10704 ) സെപ്റ്റംബർ പതിനാറിന് വൈകിട്ട് ആറുമണിക്കാണ് കലാപരിപാടികൾ നടക്കുന്നതു്.

മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അനേകം പുരസ്ക്കാരങ്ങൾ നേടിയ അനു സിത്താര ബോക്സോഫീസ് ഹിറ്റുകളായിരുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നൃത്തകി കൂടിയായ അനു സിത്താര സമീപകാലത്തുള്ള സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമാണ്.

ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും പ്രശസ്തനായ സംഗീത പ്രതിഭയാണ്. ഇവരെ കൂടാതെ സ്റ്റാർ സിംഗർ കിരീടം ചൂടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനൂപ് കോവളം, മെറിൻ ഗ്രിഗറി, പ്രശസ്ത ഗായകൻ ആബിദ് അൻവർ, മഴവിൽ മനോരമയിലെ ബംബർ ചിരിയിലൂടെ ആരാധകരുടെ മനസ്സു കവർന്ന ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂർ, കൂടാതെ കലാഭവൻ സതീഷ് എന്നിവരും കലാവിരുന്നിലുണ്ട്.

കൂടുതൽ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും ദയവായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഫാ. വിൻസൻ്റ് ജോർജ് (Vicar ) 914 -490 -4545, ജോൺ തോമസ് (ബിജു) 914-980-0190, ജോർജ് കുര്യൻ 845-300-3705, സ്മിബിൻ സക്കറിയ 914-672-5129, തോമസ് ജോൺ (റോയി) 914-953-6772, ഫിലിപ്പ് മത്തായി (രാജു ) 914-715-6219, സൈമൺ ജോൺ (വിജി) 718-419-6715.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments