Wednesday, October 4, 2023

HomeAmericaട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ ബെസ്റ്റ് കപ്പിള്‍ അവാര്‍ഡ് ജയകുമാര്‍-ലേഖ  ദമ്പതികള്‍ കരസ്ഥമാക്കി

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ ബെസ്റ്റ് കപ്പിള്‍ അവാര്‍ഡ് ജയകുമാര്‍-ലേഖ  ദമ്പതികള്‍ കരസ്ഥമാക്കി

spot_img
spot_img

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ ദേശീയ ഓണാഘോഷത്തില്‍ പങ്കെടുന്നവരില്‍ നിന്ന് സുന്ദര വേഷധാരികളായ ദമ്പതികളെ കണ്ടെത്താനുള്ള മത്‌സരത്തില്‍  ആയിരം  ഡോളറിന്റെ കാഷ് അവാര്‍ഡ് ജയകുമാര്‍ പിള്ള-ലേഖ ജയകുമാര്‍ ദമ്പതികള്‍ കരസ്ഥമാക്കി. ബെസ്റ്റ് കപ്പിള്‍ അവാര്‍ഡ് സ്‌പോണ്‍സര്‍ന്മാരായ ഫിലാഡല്‍ഫിയായിലെ ശോശമ്മ- ഫീലിപ്പോസ് ചെറിയാന്‍ ദമ്പതികള്‍ ബെസ്റ്റ് കപ്പിള്‍ വിജയികളായ ദമ്പതികള്‍ക്ക് ആയിരം  ഡോളറിന്റെ കാഷ് അവാര്‍ഡ്  സമ്മാനിച്ചു.

അതോടൊപ്പം ഓണക്കോടി അണിഞ്ഞു വന്ന സ്ത്രീകളില്‍ നിന്ന്  സുന്ദരവേഷത്തിന് ധന്യ ഷാജിയും പുരുഷന്മാരില്‍ നിന്ന് അനൂപ് നൈനാനും സമ്മാനങ്ങള്‍ നേടി. റിയ ട്രാവല്‍സിലെ അനു മാത്യൂ, ബിജു കോര എക്‌സല്‍ ആട്ടോ എന്നിവര്‍ സ്‌പോണ്‍സര്‍ന്മാരായി.

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ വൈസ് ചെയര്‍മാനും ഫണ്‍ട് റെയിസിംഗ് കോഡിനേറ്ററുമായ വിന്‍സന്റ് ഇമ്മാനുവല്‍ ബെസ്റ്റ് കപ്പിള്‍ മത്‌സര പരിപാടികള്‍ ക്രമീകരിച്ചു. ബ്രിജീറ്റ് വിന്‍സന്റ്, ജയ നായര്‍, സെലിന്‍ ഓലിയ്ക്കല്‍ എന്നിവര്‍ വിധി നിര്‍ണ്ണയം നടത്തി. 

ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും  കേരളദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്‌ടെത്തിയിട്ടുണ്‍ട്.  ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ആഡിറ്റോറിയത്തില്‍ തിരുവരങ്ങില്‍ തിരുവോണം എന്ന തീംമി ലാണ്  ഈ വര്‍ഷത്തെ ദേശീയ ഓണാഘോഷം അരങ്ങേറിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments