Wednesday, October 4, 2023

HomeAmericaവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 9 , ശനിയാഴ്ച

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 9 , ശനിയാഴ്ച

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈ സ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave , Hartsdale , NY ) അതി വിപുലമായ പരിപാടികളോട് കൊണ്ടാടുന്നതായി അസോസിയേഷൻ ട്രഷർ അലക്സാണ്ടർ വർഗീസ് അറിയിച്ചു.

എഴാം കടലിനിക്കരെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിൽ ഈ വർഷത്തെ ഓണം എല്ലാ വർഷങ്ങളെ പോലെ അതി വിപുലമായ രീതിയിൽ ആഘോഷിക്കുന്നു . ചെണ്ട മേളത്തോടൊപ്പം തന്നെ ശിങ്കാരിമേളവും ബാൻഡ്‌ മേളവും എല്ലാം കോർത്തിണക്കിയാണ് ഈ വർഷം മാവേലിയെ സ്വകരിക്കുന്നത് . ആലത്തൂരിലെ എം .പി ആയ രമ്യ ഹരിദാസ് .ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കെടുക്കന്നത് ഒരു വേറിട്ട അനുഭവമായിരിക്കും.

ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നത്. ഇത് കണ്ടറിഞ്ഞു ന്യൂയോർക്കിലെ പ്രസിദ്ധമായ മൂന്ന് റെസ്റ്റോറന്റുകളെയാണ് ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. ഇവർ മത്സരിച്ചുണ്ടക്കുന്ന ഓണസദ്യ ജീവിതത്തിൽ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവം ആക്കിത്തീർക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്. വെസ്റ്ചെസ്റ്ററിന്റെ ഓണവും ഓണസദ്യയും എന്നും അമേരിക്കൻ മലയാളികൾക്ക് ഇടയിൽ പ്രസിദ്ധമാണ്.

മെഗാ തിരുവാതിരയും വെസ്റ്റ്ചെസ്റ്റർ ഓണഘോഷത്തിന്റെ ഒരു പ്രേത്യേകതയാണ് അത് അണിയിച്ചു ഒരുക്കുന്നത് ട്രൈസ്റ്റേറ്റിലെ പ്രസിദ്ധ ഡാൻസർ ആയ ബിന്ധ്യ ശബരിയോടൊപ്പം ഷീജ നിഷാദ് ആണ് പിന്നിൽ പ്രവർത്തിക്കുന്നത് . ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന കലാ പരിപാടികളാണ്‌ ഓണത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്‌. അതിന് നേതൃത്വം നൽകുന്നത് ട്രിസ്റ്റേറ്റിലെ പ്രമുഖ ഡാൻസേർസ് ആയ ദേവിക നായരും ലിസ ജോസഫ് ഉം ആണ് നിരവധി പുതുമയാർന്ന പരിപാടികളോടെ ഈവർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത് എന്ന് അലക്സാണ്ടർ വർഗീസ് അറിയിച്ചു .

ഈ വര്‍ഷത്തെ ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ , ട്രഷറര്‍ അലക്സാണ്ടർ വർഗീസ് , വൈസ് പ്രസിഡന്റ് ആന്റോ വർക്കി,ജോയിന്റ് കെ .ജി . ജനാർദ്ധനൻ , ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു , കോർഡിനേറ്റർ ജോയി ഇട്ടൻ , കൾച്ചറൽ കോർഡിനേറ്റർ നിരീഷ് ഉമ്മൻ എന്നിവര്‍ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments