Saturday, September 23, 2023

HomeAmericaഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനോൽഘാടനം പ്രൗഡോജ്ജ്വലമായി

ഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനോൽഘാടനം പ്രൗഡോജ്ജ്വലമായി

spot_img
spot_img

കാലിഫോർണിയ : ഫോമായുടെ വെസ്റ്റേൺ റീജിയൻ പ്രവർത്തനോത് ഘാടനം ഇക്കഴിഞ്ഞ ജൂലൈ 23 നു നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായി നടന്നു . യോഗത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു.

വെസ്റ്റേൺ റീജിയൻ ആർ.വി.പി ഡോ. പ്രിൻസ് നെച്ചിക്കാട്ടിന്റെ അധ്യക്ഷതയിൽ സമ്മേളനംആരംഭിച്ചു. നാഷണൽ കമ്മറ്റിയംഗം ജോൺസൺ ജോസഫ് എല്ലാവരെയും സ്വാഗതം നൽകി സ്വീകരിച്ചു.
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവും ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി പൊതുജനങ്ങളിലേയ്ക്കു ഇറങ്ങി ചെന്ന് നല്ലൊരു ഭരണം കാഴ്ച വെച്ച ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ റീജിയണൽ കമ്മറ്റിക്കു വേണ്ടി നാഷണൽ കമ്മറ്റിയംഗം സജിത് തൈവളപ്പിൽ അനുശോചനം രേഖപെടുത്തി.

ചിക്കാഗോ സീറോ മലബാർ സഭയുടെ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് പൊതുപരിപാടി ഉത്‌ഘാടനം നിർവഹിച്ചു.

ഫോമായുടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളെ മാർ ജോയ് ആലപ്പാട്ട് അഭിനന്ദിച്ചു. കോവിഡ് കാലത്ത് ഫോമാ ചെയ്ത പ്രവർത്തനങ്ങൾക്കു പിതാവ് ദൃക്‌സാക്ഷി ആയിരുന്നു . പ്രളയ ക്കെടുതിയിൽ പൊറുതിമുട്ടിയ കേരളത്തിന് ഫോമാ നൽകിയ സഹായങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു . മുൻ മുഖ്യ മന്ത്രി ഊമ്മൻ ചാണ്ടിയെ ഒരു നല്ല സമരിയാക്കാരനോടാണ് പിതാവ് ഉപമിച്ചത് .

കേരളത്തിലെ ജനപ്രിയ എം എൽ എ യും മുൻ മന്ത്രിയുമായ അഡ്വ. മോൻസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഫോമായുടെ ഏറെ പ്രധാനപ്പെട്ട ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും , കർമ്മോൽസുകരും, സേവനസന്നദ്ധരുമായ നേതൃത്വ നിര ഫോമായ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഫോമായുടെ കേരള കൺവെഷനിൽ പങ്കെടുക്കാൻ സാധിച്ചതിലും സന്തോഷം അറിയിച്ചു. ഫോമാ കേരള ത്തിലെ വിവിധ ദുരിതാശ്വാസ , ജനക്ഷേമ പദ്ധതികൾക്ക് നൽകിയ സംഭാവന ഏറെ വിലപ്പെട്ടതാണ് . നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകിയ സംഭാവനയും അദ്ദേഹം നന്ദിയോടെ സ്മരിച്ചു . ഫോമയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സഹകരണം ഉറപ്പാക്കിക്കൊണ്ട് , ഫോമായ്ക്ക് എല്ലാ ആശംസകളും നേർന്നു . മനുഷ്യർക്ക് വേണ്ടി ജീവിച്ച് വികസനവും കരുതലും മുദ്രവാക്യമാക്കി പ്രവർത്തിച്ച് കടന്നുപോയ പ്രിയ മുൻ മുഖ്യ മന്ത്രിയ്ക്ക് പ്രണാമം അർപ്പിച്ചു .

തുടർന്ന് ഫോമാ നാഷണൽ ഭാരവാഹികളായ പ്രസിഡന്റ് ജേക്കബ് തോമസ് , സെക്രട്ടറി ഓജസ് ജോൺ , ട്രെഷറർ ബിജു തോണിക്കടവിൽ , വൈസ് പ്രസിഡന്റ് സണ്ണി വള്ളി ക്കുളം ,ജോയിന്റ് സെക്രെട്ടറി ജെയ്മോൾ ശ്രീധർ , ജോയിന്റ് ട്രെഷറർ ജെയിംസ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

വെസ്റ്റേൺ റീജിയൻ ആർ വി പി ഡോ. പ്രിൻസ് നെച്ചിക്കാട്ട് വെസ്റ്റേൺ റീജിയൻന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു . വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരു കർമ്മപദ്ധതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനും , ഇളം തലമുറയെ ബിസിനസ്സ് രാഷ്ട്രീയ രംഗങ്ങളിലേയ്ക്ക് കൈ പിടിച്ചു കൊണ്ടുവരുന്ന തിനും ശ്രമിക്കും . ഏതൊരു സംരഭത്തിനും പിന്തുണ നൽകുന്ന നേതൃത്വ നിരയെ അഭിനന്ദിച്ചു , ഒപ്പം ജനങ്ങളുടെ എന്ത് ആവശ്യത്തിനും ഫോമാ ഒപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തു .

പ്രശസ്ത നടനും എഴുത്തുകാരനും നിർമ്മാതാവുമായ തമ്പി ആൻ്റണി, പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ നീലങ്കാവിൽ, ഗായിക പ്രീത പി.വി സംഗീതജ്ഞനായ രതീഷ് വേഗ, എന്നിവർ ആശംസകൾ അർപ്പിച്ചു .

ഫോമായുടെ മുൻ പ്രസിഡന്റ് മാരായ ജോൺ ടൈറ്റസ്, അനിയൻ ജോർജ്ജ് , ബെന്നി വാച്ചാച്ചിറ, മറ്റു ദേശീയ നേതാക്കളായ ജിബി തോമസ് , തോമസ് ടി ഊമ്മൻ , ജോസ് മണക്കാട്ട് , ഡോ. മധു നമ്പ്യാർ , വിനോദ് കൊണ്ടൂർ, സാജു ജോസഫ്, എന്നിവരുൾപെടെ റീജിയണൽ കമ്മറ്റിയംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, മറ്റു അംഗങ്ങൾ എന്നിവരുടെ സജീവ സാന്നിധ്യം പരിപാടിയുടെ വിജയത്തിനു ഒരു മുതൽ കൂട്ടായി.

തുടർന്നുള്ള കലാപരിപാടികൾ നാഷണൽ കമ്മറ്റിയംഗം ജാസ്മിൻ പരോൾ, ഏഞ്ചൽസ് പ്രിൻസ് നെച്ചിക്കാട്ട് എന്നിവരാണ് നിയന്ത്രിച്ചത്. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള കലാപരിപാടികൾ അവതരിപ്പിച്ച കലാപ്രതിഭകളെ നാഷണൽ കമ്മറ്റിയംഗം ജാസ്മിൻ പരോൾ സദസിൽ പരിചയപെടുത്തി. പതിമൂന്ന് അംഗസംഘടനകളുള്ള ഏറ്റവും വലിയ റീജിയൻ ആണ് വെസ്റ്റേൺ റീജിയൻ. ഈ അംഗ സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത പത്തോളം വിവിധ കലാപരിപാടികൾ ഏവർക്കും കൗതുകമുണർത്തി.

റിജിയണൽ വൈസ് പ്രസിഡന്റ് ഡോ. പ്രിൻസ് നെച്ചിക്കാട്ട് , നാഷണൽ കമ്മറ്റിയംഗങ്ങളായ ജോൺസൺ ജോസഫ്, സജിത്ത് തൈവളപ്പിൽ, ജാസ്മിൻ പരോൾ, റീജിയണൽ ചെയർമാൻ സാജൻ മൂലേപ്ലാക്കൽ, ജാക്സൺ പൂയപാടം എന്നിവർ പ്രവർത്തനങ്ങൾക്കു നേത്യത്വം നൽകി.

ഈ പ്രവർത്തനോൽഘാടന സമ്മേളത്തിൽ ഉണ്ടായ വൻ ജനപങ്കാളിത്വം വെസ്റ്റേൺ റീജിയന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു ഒരു പ്രചോദനമാകുമെന്നു പരിപാടിയ്ക്കു ശേഷം റീജിയണൽ കമ്മറ്റി അംഗങ്ങൾ വിലയിരുത്തി.

വിവരങ്ങൾക്ക് കടപ്പാട് – ബിന്ദു ടിജി, ജോൺസൻ വി ജോസഫ്, ജോസഫ് കുരിയൻ ( റീജിയണൽ പി ആർ ഓ )

വാർത്ത : ജോസഫ് ഇടിക്കുള. (പി ആർ ഓ, ഫോമാ.)

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments