പുന്റ കാന: അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ 2024 – 2026 വർഷത്തെ പ്രസിഡന്റായി ബേബി മണക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.

ഡൊമിനിക്കൻ റിപ്പബ്ളിക്കിലെ പുന്റ കാനയിൽ നടക്കുന്ന ഫോമ അന്താരാഷ്ട്ര കൺവെൻഷന്റെ രണ്ടാം ദിനമാണ് വോട്ടെടുപ്പ് നടന്നത്.
പുതിയ ഭാരവാഹികൾ
ബേബി മണക്കുന്നേൽ (പ്രസിഡന്റ്)
ബൈജു വർഗീസ് (ജനറൽ സെക്രട്ടറി)
സിജിൽ പാലക്കലോടി (ട്രഷറർ)
ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ്)
പോൾ പി. ജോസ് (ജോ. സെക്രട്ടറി)
അനുപമ കൃഷ്ണൻ (ജോ. ട്രഷറർ)

ബേബി ഊരാളിൽ ഇലക്ഷൻ കമ്മിഷൻ ചെയർമാനായും മാത്യു ചെരുവിൽ, അനു സ്കറിയ എന്നിവർ അംഗങ്ങളായുമുള്ള ഇലക്ഷൻ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വിജയികളെ മോൻസ് ജോസഫ് എം. എൽ. എ അഭിനന്ദിച്ചു.
വോട്ട് നിലകൾ
പ്രസിഡന്റ്
ബേബി മണക്കുന്നേൽ: 386
തോമസ് ടി ഉമ്മൻ-128
സെക്രട്ടറി
ബൈജു വർഗീസ് -302
സാമുവേൽ മത്തായി -159
ഡോ. മധുസൂധനൻ നമ്പ്യാർ-48
ട്രഷറർ
സിജിൽ പാലക്കലോടി- 427
ബിനൂപ് ശ്രീധരൻ -87
ജോ. സെക്രട്ടറി
പോൾ പി.ജോസ്-410
ഡോ പ്രിൻസ് നെച്ചിക്കാട്ട് -104
ജോ ട്രഷറർ
അനുപമ കൃഷ്ണൻ -336
അമ്പിളി സജിമോൻ -178
അഡ്വൈസറി ബോർഡ് ചെയർ
ഷിനു ജോസഫ് -92
തോമസ് ജോസ്-ജോസ്‌കുട്ടി -81
ന്യു യോർക്ക് മെട്രോ നാഷണൽ കമ്മിറ്റി -2 സീറ്റ്
ജോസ് വർഗീസ് -53
അബ്രഹാം ഫിലിപ്പ് -51
ജോസഫ് കളപ്പുരക്കൽ-38
ജോൺ തോമസ്-12
സൺ ഷൈൻ റീജിയൻ -3 സീറ്റ്
സുനിതാ മേനോൻ-70
ടിറ്റോ ജോർജ് ജോൺ -70
സാജൻ-59
സജീവ് മാത്യു -47
സതേൺ ആർ.വി.പി
ബിജു തോമസ് ലോസൻ -21
ഷിബു ജേക്കബ്-17
സെൻട്രൽ റീജിയൻ
ജോൺസൺ കണ്ണൂക്കാടൻ-19
ജോഷി വള്ളിക്കളം -17
മെട്രോ
മാത്യു ജോഷ്വ-48
ജെസ്വിൻ സാമുവൽ-28