Friday, May 16, 2025

HomeAmericaഫോമാ എക്സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; സൺഷൈൻ ഫ്ലോറിഡ ബെസ്റ്റ് റീജിയൻ

ഫോമാ എക്സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; സൺഷൈൻ ഫ്ലോറിഡ ബെസ്റ്റ് റീജിയൻ

spot_img
spot_img

പുണ്ട കാന :അമേരിക്കയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ഫോമാ നാഷണൽ കൺവൻഷനിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.ഫോമാ നിയോഗിച്ച ഒരു കമ്മറ്റിയാണ് ഓരോ മേഖലയിലെയും അവാർഡുകൾ തീരുമാനിച്ചത്.

ചാരിറ്റി, വിമൻ എംപവർമെൻ്റ്, ബിസിനസ് മാൻ ഓഫ് ദി ഇയർ, ഫോമാ രജിസ്ട്രേഷൻ വെൽഡൻ, ഫോമാ ബെസ്റ്റ് റീജിയൻ, ഫോമാ ബെസ്റ്റ് അസോസിയേഷൻ, ഫോമാ ബെസ്റ്റ് റീജിയൻ പ്രൊസഷൻ, ഫോമാ ബെസ്റ്റ് ഷോർട്ട് സ്റ്റോറി എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ.കേരളത്തിനകത്തും പുറത്തും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത പീറ്റർ ജോർജ് കുളങ്ങരയ്ക്ക് ബെസ്റ്റ് ചാരിറ്റി വർക്കർ അവാർഡ് മുൻ മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ് സമ്മാനിച്ചു.

ബെസ്റ്റ് റീജിയനായി സൺഷൈൻ ഫ്ലോറിഡ തിരഞ്ഞെടുക്കപ്പെട്ടു. ആർവിപി ചാക്കോച്ചൻ ജോസഫ് അവാർഡ് ഡോ.ജേക്കബ് തോമസിൽ നിന്ന് ഏറ്റുവാങ്ങി. ബെസ്റ്റ് അസോസിയേഷൻ അവാർഡിന് മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയും (മങ്ക) കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയും (കഞ്ച്) അർഹരായി.

ഇരു അസോസിയേഷനുകളുടെയും പ്രസിഡന്റുമാർക്ക് ഓജസ് ജോൺ അവാർഡ് നൽകി. ന്യൂയോർക്ക് മെട്രോ റീജിയൻ പ്രൊസഷനിലെ മികച്ച റീജിയനായി തിരഞ്ഞെടുക്കപ്പെട്ടു. ബിജു തോണിക്കടവിൽ അവാർഡ് സമ്മാനിച്ചു. വിമൻ എംപവർമെന്റ് അവാർഡ് കൺവൻഷൻ ചെയർ കുഞ്ഞ് മാലിയിലിൽ നിന്ന് അമ്മു സക്കറിയയ്ക്കുവേണ്ടി മകൻ സാജൻ സക്കറിയ ഏറ്റുവാങ്ങി. രജിസ്ട്രേഷൻ വെൽ ഡൺ അവാർഡ് സാജൻ മൂലപ്ലാക്കലിന് മോൻസ് ജോസഫ് സമ്മാനിച്ചു. ഫോമാ ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് ജനറൽ കൺവീനർ സജി എബ്രഹാമിൽ നിന്ന് നോബിൾ ഏറ്റുവാങ്ങി.

ഫോമായുടെ സ്ഥാപകനായ ശശിധരൻ നായരെ മോൻസ് ജോസഫ് എംഎൽഎ ആദരിച്ചു. മുൻ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബെന്നി വാച്ചാച്ചിറ, ജോർജ് മാത്യു, ബേബി ഊരാളിൽ എന്നിവരെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ആദരിച്ചു. മുൻ പ്രസിഡന്റുമാരായ ഫിലിപ്പ് ചാമത്തിൽ, അനിയൻ ജോർജ്ജ്, ഡോ. ജേക്കബ് തോമസ് തുടങ്ങിയവരെ മുൻ ഡിജിപി ടോമിൻ തച്ചങ്കരി ആദരിച്ചു. ഫോമാ ചെറുകഥാ മത്സരത്തിലെ വിജയിയായി ഡോ.മധു നമ്പ്യാരും റണ്ണർ അപ്പായി മഞ്ജു വർഗീസും തിരഞ്ഞെടുക്കപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments