Tuesday, May 20, 2025

HomeAmericaട്രംപിന്റെ പ്രചാരണ സൈറ്റുകള്‍ ഹാക്ക് ചെയ്തു; പിന്നില്‍ ഇറാനെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ട്രംപിന്റെ പ്രചാരണ സൈറ്റുകള്‍ ഹാക്ക് ചെയ്തു; പിന്നില്‍ ഇറാനെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി

spot_img
spot_img

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ട്രംപിന്റെ പ്രചാരണ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും ഇതിനു പിന്നില്‍ ഇറാന്‍ ആണെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്ത്. ഇ-മെയിലുകളും പ്രചാരണത്തിനായി തയാറാക്കിയ വെബ് സൈറ്റുകളും ഹാക്കുചെയ്യപ്പെട്ടെന്നു പാര്‍ട്ടിയുടെ പ്രചാരണവിഭാഗം ആരോപിച്ചു.
ഇറാന്‍കാരാണ് തന്റെ പ്രചാരണ സൈറ്റ് ആക്രമിച്ചതെന്ന് സ്ഥാനാര്‍ഥി ട്രംപും ആരോപിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ട്രംപിന്റെ പ്രചാര സൈറ്റുകള്‍ ഉള്‍പ്പെടയുളളവയ്ക്ക് നേരെ വിദേശ ആക്രമണങ്ങള്‍ ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ത കഴിഞ്ഞ തവണ റഷ്യക്കാരാണ് അത് ചെയ്തത്. ഇത്തവണ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഇന്റലിജന്‍സ് യൂണിറ്റ് നേതൃത്വത്തിലുള്ള ഹാക്കിംഗ് ഗ്രൂപ്പ് ഒരു പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട പ്രചാരണ അക്കൗണ്ട് ഹാക്ക് ചെയ്തതായി കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് വ്യാജ ഇ മെയിലുകള്‍ ഉള്‍പ്പെടെയുള്ളവ അയച്ചതായും വ്യക്തമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments