എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവും 2021 മുതല്‍ മൂവാറ്റുപുഴയില്‍ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴല്‍നാടന്‍ മുഖ്യാതിഥിയായിരിക്കും. ഫോമായുടെ പുതിയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പ്രത്യേക അത്ഥിയായി പങ്കെടുക്കും. ഓഗസ്റ്റ് 15-ാം തീയതി രാവിലെ 9 മണിക്ക് സ്റ്റാഫോര്‍ഡിലെ കേരള ഹൗസിലാണ് പരിപാടികള്‍ നടക്കുക.

തദവസരത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയും അമേരിക്കന്‍ ദേശീയ പതാകയും ഉയര്‍ത്തുന്നതായിരിക്കും. തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. കേരള നിയമസഭയ്ക്കകത്തും പൊതുജന മധ്യത്തിലും നിന്നുകൊണ്ട് വിവിധ പ്രശ്‌നങ്ങള്‍ക്കെതിരെ നിരന്തരം പോരാടുന്ന വ്യക്തിയാണ് മാത്യു കുഴല്‍നാടന്‍. തന്റെ നിസ്തുലമായ പൊതുപ്രവര്‍ത്തനങ്ങളിലൂടെ അതുതായ്കകള്‍ക്കെതിരെ ശബ്ദിക്കുന്ന ഇദ്ദേഹം മാതൃകാപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുടമയാണ്.
സമീപ കാലത്ത് കേരളത്തില്‍ വിവാദമുണ്ടാക്കിയ പല വിഷയങ്ങളിലുമുള്ള മാത്യു കുഴല്‍നാടന്റെ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂരില്‍ കുഴലനാട്ട് എബ്രഹാമിന്റെയും മേരിയുടേയും മകനായി 1977 മെയ് 28ന് ജനിച്ച ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിന് ജെ.എന്‍.യുവില്‍ ചേര്‍ന്നു. ട്രേഡ് ലൊയില്‍ ഡോക്ട്രേറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. പിന്നീട് നിയമബിരുദം നേടിയ കുഴല്‍നാടന്‍ നിലവില്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.
മാത്യു കുഴല്‍നാടന്‍. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണയെയും കുറിച്ച് നിയമസഭയിലും മറ്റും ചോദ്യങ്ങള്‍ ഉന്നയിച്ചത് വിവാദമായിരുന്നു.
ഈ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മാഗിന്റെ അംഗങ്ങള്‍ ഏവരും കുടുംബസമേതം സംബന്ധിക്കണമെന്ന് പ്രസിഡന്റ് മാത്യൂസ് മുണ്ടയ്ക്കല്‍, സെക്രട്ടറി സുബിന്‍ കുമാരന്‍, ട്രഷറാര്‍ ജോസ് കെ ജോണ്‍, വൈസ് പ്രസിഡന്റ് സൈമണ്‍ വളാച്ചേരില്‍, ജോയിന്റ് സെക്രട്ടറി പൊടിയമ്മ പിള്ള, ജോയിന്റ് ട്രഷറര്‍ സുജിത്ത് ചാക്കോ, തോമസ് വര്‍ക്കി (സീനിയേഴ്‌സ് ഫോറം), അജു വാരിക്കാട്ട് (പി.ആര്‍.ഒ), ജോര്‍ജ് തെക്കേമല (മീഡിയ), ലതീഷ് കൃഷ്ണന്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), സന്തോഷ് ആറ്റുപുറം (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍), മാത്യൂസ് ചാണ്ടപ്പിള്ള (മെമ്പര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍), അനില സന്ദീപ് (വുമണ്‍സ് പോറം), അന്‍സി സാമുവേല്‍ (വുമണ്‍സ് പോറം), മെര്‍ളിന്‍ സാജന്‍ (യൂത്ത് റെപ്രസെന്റേറ്റീവ്) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.