Sunday, September 15, 2024

HomeAmericaലോക കേരള സഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

ലോക കേരള സഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

spot_img
spot_img

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനത്തില്‍ ലഭിച്ച ശുപാര്‍ശകള്‍ പരിശോധിക്കുന്നതിനായി രൂപീകരിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടന്നു.

ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ പ്രൊപ്പോസലാക്കി ലോക കേരള സഭ സെക്രട്ടേറിയറ്റില്‍ സ്റ്റാന്റിംഗ് കമ്മിറ്റി സമര്‍പ്പിക്കും. തുടര്‍ന്ന് ഇവ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി നല്‍കും. പ്രൊപ്പോസലുകള്‍ സമയബന്ധിതമായി തയാറാക്കുന്നതിനുള്ള ഏകോപന ചുമതല ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് നിര്‍വഹിക്കും. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ചെയര്‍പേഴ്സണായ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പെടെ 18 അംഗങ്ങളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments