ജോയിച്ചന്‍ പുതുക്കുളം
ഒഹായോ: സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വർഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെൻറ്റ് ഈ വർഷം സെപ്റ്റംബർ 11 ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചു നടത്താൻ സാധിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണ്.
ഡെവ് കെയർ സൊല്യൂഷൻസ് ആണ് ഈ തവണത്തെയും പ്രധാന സ്പോൺസർ. പ്രദീപ് ഗബ്രിയേൽ നേതൃത്വം കൊടുക്കുന്ന കൊളംബസ് ചാംപ്യൻസും ജസ്റ്റിൻ തോമസ് നേതൃത്വം കൊടുക്കുന്ന കൊളംബസ് ടൈറ്റൻസും ആണ് മിഷൻ്റെ കീഴിലുള്ള ടീമുകൾ. ഈ ടീമുകൾക്ക് പുറമെ ജിൻ്റോ വർഗീസ് നേതൃത്വം കൊടുക്കുന്ന സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ സിൻസിനാറ്റി, അജീഷ് പൂന്തുരുത്തിയിൽ നേതൃത്വം കൊടുക്കുന്ന ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ടീമുകളും മത്സരിക്കുന്നു. വിജയം നേടുന്ന ടീമിന് ട്രോഫി ലഭിക്കുന്നതാണ്. കൂടാതെ മാൻ ഓഫ് ദി മാച്ച് , മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ എന്നീ അവാർഡുകളും നല്കുന്നതായിരിക്കും.
നാല് ടീമുകൾ തമ്മിൽ ലീഗ് മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ലീഗ് മത്സരങ്ങൾ റൌണ്ട് റോബിൻ രീതിയിലായിക്കും. അതിൽ കൂടുതൽ പോയിറ്റ് ലഭിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റു മുട്ടുന്ന രീതിയിലാണ് ഈ വർഷത്തെ സിഎൻസി ടുർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി പി.ആര്‍.ഒ നിഷ ബാബുവിനെ സമീപിക്കേണ്ടതാണ്.
കൊളംബസില്‍ നിന്നും പി.ആര്‍.ഒ നിഷ അറിയിച്ചതാണിത്.