ചിക്കാഗോ: സെപ്റ്റംബര്‍ 4, 5 തീയതികളിലായി ചിക്കാഗോയിലെ ഷാംബര്‍ഗില്‍വെച്ച് നടക്കുന്ന (1141 W.Irving Park Rd., Schamburg, IL-60193) കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായി സൈമണ്‍ & ലീസാ കോട്ടൂരിനെ തെരഞ്ഞെടുത്തു.
വടക്കേ അമേരിക്കയിലെ വിവിധ ക്‌നാനായ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ബാസ്ക്കറ്റ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന 20 ടീമുകളില്‍ ഒന്നാംസ്ഥാനത്തിന് കെ.ടി. മാത്യു കോട്ടൂര്‍ മെമ്മോറിയല്‍ ട്രോഫിയും $3000 ക്യാഷ് അവാര്‍ഡും നല്‍കപ്പെടുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.
രണ്ടാം സ്ഥാനത്തിന് അഡ്വ. ജോബില്‍ ചോരത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന ജോണ്‍ ചോരത്ത് മെമ്മോറിയല്‍ ട്രോഫിയും $1500 ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. മൂന്നാംസ്ഥാനത്തിന് ജസ്റ്റിന്‍ തെങ്ങനാട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന ജോസ് തെങ്ങനാട്ട് മെമ്മോറിയല്‍ ട്രോഫിയും $750 ക്യാഷ് അവാര്‍ഡും നല്‍കപ്പെടുന്നു.
വടക്കേ അമേരിക്കയിലെ മുന്‍നിര താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന വോളിബോള്‍ മത്സരവിജയികള്‍ക്ക് ഒന്നാം സ്ഥാനക്കാര്‍ക്ക് തോമസ് പുത്തേത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന മത്തായി പുത്തേത്ത് എവറോളിംഗ് ട്രോഫിയും $ 1000 ക്യാഷ് അവാര്‍ഡും നല്‍കപ്പെടും. രണ്ടാംസ്ഥാനക്കാര്‍ക്ക് പീറ്റര്‍ ഇണ്ടിക്കുഴി നല്‍കുന്ന പീറ്റര്‍ ഇണ്ടിക്കുഴി മെമ്മോറിയല്‍ ട്രോഫിയും $ 500 ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.
ഇത് കൂടാതെ മികച്ച കളിക്കാര്‍ക്ക് 20 ല്‍പ്പരം വ്യക്തിഗത സമ്മാനങ്ങള്‍ നല്‍കുന്നതാണ്. കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ ചിക്കാഗോ കെ.സി.എസ്., കെ.സി.വൈ.എല്‍.എന്‍.എ., ചിക്കാഗോ കെ.സി.വൈ.എല്‍. എന്നിവരുടെ ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണ്ണമെന്റിന്റെ മറ്റ് സ്‌പോണ്‍സേഴ്‌സായി മുന്നോട്ടുവന്ന ടോസ് ജേക്കബ് കണ്ടാരപ്പള്ളിയില്‍, അജിത ടോസ് കണ്ടാരപ്പള്ളിയില്‍, ജോബ് ജോസഫ് മാക്കീല്‍, ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍, മലബാര്‍ കേറ്ററിംഗ്, എറിന്‍ മാഗി, നിണല്‍ മുണ്ടപ്ലാക്കില്‍, ജിബി കൊല്ലപ്പള്ളിയില്‍, ഷാജി പിണര്‍കയില്‍, സാജന്‍ കുഴിപറമ്പില്‍, ജോണ്‍സണ്‍ ചെമ്മാന്തറ, രാജു പിണര്‍കയില്‍, ഫെബിന്‍ കണിയാലി, സോയി കുഴിപറമ്പില്‍, നിമി തുരുത്തുവേലില്‍, സാന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്ക് കെ.സി.സി.എന്‍.എ. നന്ദി രേഖപ്പെടുത്തി. സെപ്റ്റംബര്‍ 4, 5 തീയതികളില്‍ നടക്കുന്ന ഈ കായികമാമാങ്കത്തിലേക്ക് ചിക്കാഗോയിലെ മുഴുവന്‍ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ ലിന്‍സണ്‍ കൈമതലയും, കണ്‍വീനര്‍ ജസ്റ്റിന്‍ തെങ്ങനാട്ടും അറിയിച്ചു.
റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍