ചിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് ചിക്കാഗോയില്‍ വച്ച് ആഗസ്റ്റ് 21-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു.
സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഈ വര്‍ഷം മാര്‍ച്ചില്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ വടക്കേ അമേരിക്കയിലെ 21 സംഘടനകളെ പ്രതിനിധീകരിച്ച് 55 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചിക്കാഗോയിലെ ക്‌നാനായ സെന്ററില്‍ വച്ച് നടന്ന മീറ്റിംഗില്‍ പങ്കെടുത്തു.
രാവിലെ 8 മണിക്ക് പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച മീറ്റിംഗില്‍ ക്‌നാനായ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും അതിന് സംഘടനാ തലത്തില്‍ ചെയ്യേണ്ട നടപടികളെക്കുറിച്ചും വിപുലമായ ചര്‍ച്ചകള്‍ നടന്നു.
തുടര്‍ന്ന് വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായാംഗങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സംഘടനാതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍, ഡി.കെ.സി.സി, വിമന്‍സ് ഫോറം, കെ.സി.വൈ.എല്‍.എന്‍.എ. തുടങ്ങിയ പോഷകസംഘടനകളെക്കുറിച്ചുള്ള ചര്‍ച്ചയും തീരുമാനങ്ങളും എടുക്കുകയുണ്ടായി.
കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അദ്ധ്യക്ഷതവഹിച്ച നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിന് വൈസ് പ്രസിഡന്റ് ജോണ്‍ കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരി, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട് : സൈമണ്‍ മുട്ടത്തില്‍