എബി മക്കപ്പുഴ
ഡാളസ്: ഈശ്വരന്‍ വരദാനമായി തന്ന ദാനമാണ് സംഗീതം…. കുമാരി ഐശ്വര്യ അനിലിന്റെ വാക്കുകളാണിത്. ഇന്ന് പാട്ടുകള്‍ പാടി മലയാള മക്കളുടെ ഹൃദയം കവര്‍ന്നെടുത്തു കഴിഞ്ഞു.
ഒട്ടേറെ സംഗീത പരിപാടികളിലും സംഗീത ആല്‍ബങ്ങളിലും,ഇപ്പോള്‍ സി കേരളാ ചാനലില്‍ സരിഗമ.പ little champ ല്‍ മുന്‍ നിര ശ്രെദ്ധേയ താരം.
റാന്നി എസ്.സി ഹയര്‍ സെക്കന്ററി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി.മോതിരവയല്‍ ശ്രീകലാ മന്ദിരം അനില്‍ സുരേന്ദ്രന്റെയും ഷൈലജയുടെയും മകള്‍.
ഈ കുട്ടിയുടെ മികച്ച പെര്‍ഫോമന്‍സ് കാണുവാന്‍ എല്ലാവരെയും ഡാളസ് സൗഹൃദ വേദി ഞയറാഴ്ച്ച അഞ്ചു മണിക്ക് നടത്തുന്ന ഓണാഘോഷ പരിപാടിയിലേക്ക് സ്‌നേഹത്തോടു ക്ഷണിച്ചു കൊള്ളുന്നു.