ജോസ് കാടാപുറം
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ 25 മാതു വാര്‍ഷിക സംഗമം എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ (1824 ഫെയര്‍ഫാക്‌സ് സ്ട്രീറ്റ് എല്‍മോണ്ട് ന്യൂയോര്‍ക് ) സെപ്റ്റ 25 ശനിയാഴ്ച 6 പിഎം ന് വിപുലമായാ പരിപാടികളോടെ നടത്തുന്നു.
.അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ,തിരുവാതിരകളി ,ഗ്രൂപ്പ് ഡാന്‍സുകള്‍ , “പിറവത്തു എന്തുണ്ട് വിശേഷങ്ങള്‍” എന്നി പരിപാടികള്‍ പ്രോഗ്രാമിന് മിഴിവേകും .1995ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു ഇക്കുറി വടക്കേ അമേരിക്കയിലെ പിറവം നേറ്റീവ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിക്കുന്ന ചടങ്ങു ഉണ്ടായിരിക്കും .
2020 -21 ഭാരവാഹികാളായ ഷൈലപോള്‍ (പ്രസിഡന്റ്) ഉഷ ഷാജി (സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഷിക സംഗമം വിജയിപ്പിക്കുന്നതിലേക്കു വടക്കേ അമേരിക്കയിലെ എല്ലാ പിറവം നിവാസികളെയും ക്ഷണിക്കുന്നു .കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി വിവരങ്ങള്‍ അറിയ്ക്കണമെന്നു താല്‍പര്യപെടുന്നു .
സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവത്തു അര്‍ഹിക്കുന്ന ഒരു കുടുംബത്തിന് വീട് വച്ച് കൊടുക്കുന്നതിനുള്ള ഫണ്ട് ശേഖരണം പൂര്‍ത്തിയായികൊണ്ടിരിക്കുന്നു .ഇക്കുറി വിവിധ സ്‌റ്റേകളില്‍ നിന്ന് എത്തുന്ന പുതിയ അംഗങ്ങളെ പ്രതീക്ഷിക്കുന്നു , വാര്‍ഷിക സംഗമ പരിപാടിയെ കുറിച്ച് കൂടുതല്‍ വിവരണങ്ങള്‍ക്കു ഷൈല പോള്‍ (പ്രസിഡന്റ് )516 417 6393 ഉഷ ഷാജി (സെക്രട്ടറി )5163125042 .