Thursday, December 12, 2024

HomeAmericaഡോ മധു വെണ്ണികണ്ടം എബിസി ന്യൂസ് മെഡിക്കല്‍ ടീമില്‍ അംഗമാകുന്നു, ഏഷ്യാനെറ്റിനും അഭിമാന നിമിഷം

ഡോ മധു വെണ്ണികണ്ടം എബിസി ന്യൂസ് മെഡിക്കല്‍ ടീമില്‍ അംഗമാകുന്നു, ഏഷ്യാനെറ്റിനും അഭിമാന നിമിഷം

spot_img
spot_img

അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: ചിക്കാഗോ സ്വദേശിനിയായ മലയാളി ഡോക്ടര്‍ ഡോ മധു വെണ്ണികണ്ടം അമേരിക്കയിലെ മുഖ്യധാരാ ന്യൂസ് ചാനലുകളില്‍ ഒന്നായ അആഇ ന്യൂസിന്റെ മെഡിക്കല്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പല തവണ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ ലൈഫ് ആന്‍ഡ് ഹെല്‍ത്തില്‍ വിലയേറിയ വിവരങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കുകയും ലൈഫ് ആന്‍ഡ് ഹെല്‍ത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഡോക്ട്ടര്‍മാരില്‍ ഒരാളായി മാറുകയും ചെയ്തിരുന്നു.

ന്യൂസിന്റെ മെഡിക്കല്‍ ടീമംഗം എന്ന നിലക്ക് ABC യുടെ ചീഫ് മെഡിക്കല്‍ കറസ്‌പോണ്ടന്റ് Dr. Jennifer Ashton, MD യോടൊപ്പം, ABC യുടെ ജനപ്രീയ പരിപാടികളായ ഗുഡ്‌മോണിങ് അമേരിക്ക, ABC world news with David Muir, ABC 7 പോലുള്ള അആഇ യുടെ ലോക്കല്‍ സ്‌റ്റേഷനുകള്‍ എന്നിവയിലൂടെ ആരോഗ്യസംബന്ധമായ വിഷയങ്ങള്‍ തത്സമയം പ്രേക്ഷകരിലേക്ക് ആധികാരികമായി എത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ങആആട പാസ്സായതിന് ശേഷം, ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റത്തില്‍ നിന്നും ഇന്റെര്‍ണല്‍ മെഡിസിനില്‍ റെസിഡന്‍സിയും , ന്യൂയോര്‍ക്ക് .കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ്ങ് മെഡിക്കല്‍ സെന്ററില്‍ നിന്ന് Adult Transplant Hepatology യില്‍ ഫെല്‍ലോഷിപ്പ് കരസ്ഥമാക്കിയതിന് ശേഷം അമേരിക്കന്‍ കോളേജ് ഓഫ് ഗസ്റ്റ് എന്ററോളജി ട്രെയിനിങ്ങ് കമ്മറ്റി അംഗമായും മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്ലിനിക്കല്‍ ഇന്‍സ്ട്രക്റ്റര്‍ ആയും ജോലിചെയ്യുകയും അതോടൊപ്പം തന്നെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സ്പാരോ ഹോസ്പിറ്റലില്‍ ഗസ്റ്റ് എന്‍ട്രോളജിയില്‍ ഫെല്‍ലോഷിപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് .

ഒമാനില്‍ ജനിച്ച് ഒമാനില്‍ തന്നെ വളര്‍ന്ന ഡോ മധു, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയ തന്റെ പിതാവ് ഡോ മാത്യു ലൂക്കോസിന്റെ പാത പിന്തുടര്‍ന്നാണ് മെഡിക്കല്‍ രംഗത്തേക്ക് എത്തിയതെങ്കില്‍ ടീച്ചറായ തന്റെ മാതാവ് മേഴ്‌സി മാത്യുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഇന്ന് മെഡിക്കല്‍ രംഗത്ത് ഒരു ടീച്ചറുടെ വേഷം കൂടി അണിയുകയാണ്.

മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ക്ടര്‍ എന്നതിന് പുറമെ മെഡിക്കല്‍ വിദ്യഭാസ രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും റെസിഡന്‍സി ചെയ്യുന്നവര്‍ക്കും തുണയായികൊണ്ടു “MyDocDoor” എന്ന medical mentorship and coaching startup ന്റെ സഹ സ്ഥാപകയും കൂടിയാണ് ഡോ മധു വെണ്ണികണ്ടം . ഭര്‍ത്താവ് ജോജി വെണ്ണികണ്ടം.

മലയാളിയുടെ സീകരണമുറികളെ കലാസ്വാദനത്തിന്റെ വേദികളാക്കിയ മലയാളിയുടെ സ്വന്തം ഏഷ്യാനെറ്റ് 28 വര്ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏഷ്യാനെറ്റിലെ യു എസ് വീക്കിലി റൌണ്ട് ആപ്പിന്റെ ലൈഫ് ആന്‍ഡ് ഹെല്‍ത്തിലൂടെ, മെഡിക്കല്‍ ജേര്‍ണലിസവുമായി എത്തിയ ഡോ മധു വെണ്ണികണ്ടം, ഏഷ്യാനെറ്റിന്റെ മാതൃ കമ്പനിയായ ഡിസ്‌നിയുടെ കീഴില്‍ തന്നെയുള്ള, അമേരിക്കയിലെ മുഖ്യധാരാ ടിവി സ്‌റ്റേഷനുകളില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന എബിസി മെഡിക്കല്‍ ടീമിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു എന്നും ഡോ മധുവിന് ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പ് ടീമിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ നേരുന്നതായും ഏഷ്യാനെറ്റ് US/ Canada പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് അറിയിച്ചു.

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റും ഇന്ത്യന്‍ വംശജരുടെ അഭിമാനം വാനോളം ഉയര്‍ത്തുവാന്‍ നിയുക്തയായ ഡോ മധു വെണ്ണിക്കണ്ടത്തിനെ അനുമോദിച്ചു. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ട് അപ്പ് ഓപ്പറേഷന്‍ മാനേജര്‍ മാത്യു വര്‍ഗ്ഗീസ് അറിയിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments