അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസ്സോസ്സിയേഷന്‍ ഒഫ് നാഷ്‌വില്‍ (KAN) ഈ വര്‍ഷത്തെ ഓണം ആഗസ്റ്റ് 22 ഞായറാഴ്ച നാഷ്‌വില്‍ ഗണേശ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
മാവേലിയെ സ്വീകരിക്കാന്‍ ചെണ്ടമേളം, പുതുവസ്ത്രമണിഞ്ഞ പെണ്‍കുട്ടികളുടെ താലപ്പൊലി, പുലിക്കളി അടക്കം ശ്രവണനയന മനോഹരമായ ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.
കാന്‍ പ്രസിഡണ്ട് അശോകന്‍ വട്ടക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കാന്‍ ഭാരവാഹികളും മാവേലിയായി വന്ന ശ്രീ സുജിത് പിള്ളയും നിലവിളക്ക് തെളിയിച്ച് സംയുക്തമായി നിര്‍വ്വഹിച്ചു.
കാന്‍ വൈസ് പ്രസിഡണ്ട് രാകേഷ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സെക്രട്ടറി ഷിബു പിള്ള നന്ദി പ്രകാശിപ്പിച്ചു. എല്ലാ ഭരണസമിതി ഭാരവാഹികളും അംഗങ്ങളും ഉത്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന കാന്‍ അംഗങ്ങള്‍ നയനമനോഹരമായ ക്ലാസിക്ക് നൃത്തങ്ങള്‍, സിനിമാറ്റിക്ക് ഡാന്‍സുകള്‍, ശ്രവണമനോഹരമായ ഗാനങ്ങള്‍, ലഘുനാടകം എന്നിവ അവതരിപ്പിച്ചു. പരിപാടികള്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ മനോജ് രാജനും, എംസിയായ ലീന ജോര്‍ജും നേതൃത്വം നല്കി.
ഓണാഘോഷത്തോടുനുബന്ധിച്ച് കാന്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ഫുഡ് കമിറ്റി ചെയര്‍മാന്‍ അനീഷ കാപ്പാടന്റേയും വൈസ് ചെയര്‍മാന്‍ രമേഷ് പരമേശ്വരന്റേയും നേതൃത്വത്തില്‍ കാനിന്റെ വളണ്ടിയര്‍മാര്‍ തന്നെ പാചകം ചെയത സാമ്പാറും അവിയലും കാളനും രണ്ട് തരം പ്രഥമനും അടക്കം ഇരുപതോളം വിഭവങ്ങള്‍ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.