ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകശ്രീ അവാര്‍ഡ് ഓണാഘോഷവേളയില്‍ വിജയികള്‍ക്ക് സമ്മാനിച്ചു. ജനറല്‍ കോര്‍ഡിനേറ്ററും ജോയിന്‍റ് സെക്രട്ടറിയുമായ സാബു കട്ടപുറത്തിന്‍റെ നേതൃത്വത്തില്‍ 27ലധികം ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് വിജയികളെ കണ്ടെത്തിയത്.
കര്‍ഷകശ്രീ അവാര്‍ഡിന് ഒന്നാംസ്ഥാനം ലഭിച്ചത് ജെയിംസ് മുട്ടത്തില്‍ ഫാമിലിക്കാണ്. അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയതത് ചാക്കോച്ചന്‍ കിഴക്കേക്കുറ്റും, രണ്ടാംസ്ഥാനം ടാജി ആന്‍ഡ് അനിത പാറേട്ട് ടീമിനാണ്. അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയതത് സണ്ണി ആന്‍ഡ് ടെസി വള്ളിക്കളവും. മൂന്നാംസമ്മാനം ജോയി ആന്‍ഡ് ഗ്രേസി വാച്ചാച്ചിറ ടീമിനാണ്. സ്‌പോണ്‍സര്‍ കൊച്ചുമോന്‍ ചിറയിലും മൂന്നാമത് രണ്ടു വിജയികളെയാണ് തെരഞ്ഞെടുത്തത്. അതില്‍ മറ്റൊരു മൂന്നാമത്തെ വിജയി സാബു ആന്‍ഡ് ആലീസ് കുരുവിളയാണ്. സ്‌പോണ്‍സര്‍ ഷിക്കാഗോ മലയാളി അസോസിയേഷനാണ്.
കര്‍ഷകശ്രീ പ്രോത്സാഹനസമ്മാനത്തിന് അര്‍ഹരായവര്‍ അജി ഭാസ്ക്കരന്‍, ജോസ് ആന്‍ഡ് ഷൈനി മേലാണ്ടച്ചേരിയിലുമാണ്.
കര്‍ഷകശ്രീ അവാര്‍ഡിന്‍റെ മറ്റു കോര്‍ഡിനേറ്റേഴ്‌സ് രഞ്ചന്‍ എബ്രഹാം, ലീല ജോസഫ് ആന്‍ഡ് ആഗ്‌നസ് മാത്യു എന്നിവരാണ്. കര്‍ഷകശ്രീ അവാര്‍ഡില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു കട്ടപുറം പ്രത്യേകം നന്ദി രേഖപ്പെടുത്തി. വരുംകാലങ്ങളില്‍ കര്‍ഷക പ്രേമികളുടെ പ്രത്യേക സാന്നിധ്യം ഉണ്ടാവണമെന്നും സാബു കട്ടപുറം പ്രത്യേകം ഓര്‍മിപ്പിച്ചു.