Thursday, September 29, 2022

HomeAmericaഫോമാ മഹോല്‍സവത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് തിരികൊളുത്തും

ഫോമാ മഹോല്‍സവത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് തിരികൊളുത്തും

spot_img
spot_img

എ.എസ് ശ്രീകുമാര്‍

കാന്‍കൂണ്‍: അമേരിക്കന്‍ മലയാളികളുടെ ഐക്യ ശബ്ദമായ ഫോമായുടെ ഏഴാമത് ഫാമിലി കണ്‍വന്‍ഷന്‍ കേരളത്തിന്റെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. മൂണ്‍ പാലസ് റിസോര്‍ട്ടിലെ കേരള നഗറില്‍ മൂന്ന് മണിക്കാണ് ഇനാഗുരേഷന്‍ സെറിമണി. വര്‍ണപ്പൊലിമയാര്‍ന്ന സാംസ്‌കാരിക ഘോഷയാത്ര, വിസ്മയിപ്പിക്കുന്ന മെഗാ തിരുവാതിര എന്നവയ്ക്ക് ശേഷമാണ് ഉദ്ഘാടന സമ്മേളനം.

മൂണ്‍ പാലസ് ഇപ്പോള്‍ മലയാളികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മെക്‌സിക്കോ എന്ന രാജ്യത്ത് ഒരേസമയം ഇത്രയും മലയാളികള്‍ ഒരുമിച്ചുകൂടുന്നത് ചരിത്ര സംഭവമാണ്. പല മലയാളി കല്യാണങ്ങളും ഇവിടെവച്ച് നടന്നിട്ടുണ്ട്. ടൂറിസ്റ്റുകളായും മലയാളികള്‍ കാന്‍കൂണിലെത്താറുണ്ട്. ഇവിടെ സ്ഥിരമായി താമസിക്കുന്ന മലയാളി കുടുംബങ്ങളുമുണ്ട്. എന്നാല്‍ കാന്‍കൂണ്‍ മറ്റൊരു കേരളമായി മാറിയത് ഇതാദ്യം.

ഇന്നലെ കണ്‍വന്‍ഷന് ഔപചാരികമായ തുടക്കംകുറിക്കുകയാണ്ടായി. എയര്‍പോര്‍ട്ടില്‍ നിന്നെത്തിയ മലയാളി കുടുംബങ്ങളുടെ ചെക്ക് ഇന്‍ ചെയ്യാനുള്ള തിരക്കുണ്ടായിരുന്നു. അമേരിക്കയിലും കാനഡയിലുമൊക്കെയായി ചിതറിക്കിടക്കുന്ന ബന്ധുക്കളും സുഹൃത്തുക്കള്‍ക്കും ഏറെ നാളുകള്‍ക്ക് ശേഷം സംഗമിക്കാനുള്ള ഇടമായി മൂണ്‍ പാലസ് റിസോര്‍ട്ട്. കുശലം പറഞ്ഞും പരിചയം പുതുക്കിയും അവര്‍ കണ്‍വന്‍ഷന്‍ ആസ്വദിക്കുകയാണ്.

മെക്‌സിക്കന്‍ കള്‍ച്ചറല്‍ ഷോ, മലയാളി മന്നന്‍, മിസ്റ്റര്‍ ആന്റ് മിസ് ഫോമാ എന്നീ ആവേശകരമായ മല്‍സരങ്ങളും ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സ്, സുരാജ് വെഞ്ഞാറമൂട് ഷോ, അബിദ് അന്‍വര്‍ അഖില ആനന്ദ് എനിനവരാ# നയിക്കുന്ന സംഗീത സന്ധ്യയും ഇന്നത്തെ ഹൈലൈറ്റാണ്.

കാന്‍കൂണിലെ മഹോല്‍സവ നാളുകളുടെ ആഹ്ലാദത്തിലാണിപ്പോള്‍ ഫോമായുടെ ആദരണീയരായ അതിഥികളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളുമെല്ലാം. ലോക പ്രവാസി മലയാളികളുടെ സംഘടനാ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് ഇവിടെ രചിക്കപ്പെടുന്നത്.

കോവിഡ് വിതച്ച ആശങ്ക നീങ്ങി ഫോമായുടെ ഏഴാമത് ഫാമിലി ഗ്ലോബല്‍ കണ്‍വന്‍ഷന്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. കാഹളമൂതിയെത്തുന്ന ഓണ നാളുകളില്‍ ഏവരുമൊന്നിച്ച് സന്തോഷം പങ്കിടാനും പുതിയ സൗഹൃദങ്ങള്‍ സമ്പാദിക്കാനും പറ്റുന്ന അസുലഭ വേളയാണിത്. ആ അവധിക്കാലം അങ്ങനെ പുഷ്‌കലമാവുകയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments