Sunday, October 2, 2022

HomeAmericaഫോമാ കുടുംബാംഗങ്ങള്‍ സഹജീവി സ്‌നേഹികള്‍: ദലീമ ജോജോ എം.എല്‍.എ

ഫോമാ കുടുംബാംഗങ്ങള്‍ സഹജീവി സ്‌നേഹികള്‍: ദലീമ ജോജോ എം.എല്‍.എ

spot_img
spot_img

കാന്‍കൂണ്‍: ഫോമാ കൂടുംബാംഗങ്ങള്‍ തങ്ങള്‍ ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ മനസ്സുള്ളവരാണെന്ന് ദലീമ ജോജോ എം.എല്‍.എ പ്രകീര്‍ത്തിച്ചു. ഫോമാ കണ്‍വന്‍ഷന്റെ ഓപ്പണിങ്ങ് സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അരൂരിന്റെ ജനപ്രതിനിധിയായ ദലീമ.

”സത്യവും നീതിയും ധര്‍മ്മവും കരുണയും ഈശ്വരവിശ്വാസവും എല്ലാം പഠിച്ചു വളര്‍ന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ എല്ലാ കോണിലും മലയാളിയെ കാണുവാന്‍ സാധിക്കുന്നത്. കോവിഡും നിപ്പയും പ്രളയവുമെല്ലാം ഉണ്ടായി. തളര്‍ന്നു പോയ നമ്മള്‍ ഒട്ടേറെ മരണങ്ങളില്‍ വളരെയധികം വേദനിച്ചവരാണ്.ആ സമയങ്ങളില്‍ എല്ലാം ഫോമായുടെ സഹായവും സാന്ത്വനവും വളരെ വിലപ്പെട്ടതായിരുന്നു…” ദലീമ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയുംനടനുമായ നേപ്പാളിയന്‍, സംവിധായകന്‍ കെ മധു,എന്നിവരുള്‍പ്പെട്ട ഒട്ടേറെ വിശിഷ്ടാതിഥികള്‍ ഓപ്പണിങ്ങ് സെറിമണിയില്‍ പങ്കെടുത്തു. ഫോമാ കണ്‍വന്‍ഷനു ഉജ്വല തുടക്കംകുറിക്കുന്നതായിരുന്നു കേരള നഗറിലെ ഓപ്പണിങ്ങ് സെറിമണിയുടെ ഉദ്ഘാടനം. മന്ത്രി റോഷി അഗസ്റ്റിന്‍ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments