Friday, March 29, 2024

HomeAmericaജേക്കബ് തോമസിന്റെ ഫ്രണ്ട്‌സ് ഓഫ് ഫോമായ്ക്ക് ഉജ്വല വിജയം; പാനല്‍ എല്ലാ സീറ്റും തൂത്തുവാരി

ജേക്കബ് തോമസിന്റെ ഫ്രണ്ട്‌സ് ഓഫ് ഫോമായ്ക്ക് ഉജ്വല വിജയം; പാനല്‍ എല്ലാ സീറ്റും തൂത്തുവാരി

spot_img
spot_img

കാന്‍കൂണ്‍: സസ്‌പെന്‍സ് നിറഞ്ഞ ഫോമാ ഇലക്ഷനില്‍ ഡോ. ജേക്കബ് തോമസ് നേതൃത്വം നല്‍കുന്ന ഫ്രണ്ട്‌സ് ഓഫ് ഫോമാ എല്ലാം സീറ്റുകളും തൂത്തുവാരി ചരിത്ര വിജയം നേടി. അഡൈ്വസറി ബോര്‍ഡ് ചെയര്‍ സ്ഥാനത്തേക്ക് സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ തോറ്റു. വിജയിച്ച സ്റ്റാന്‍ലി കളത്തിലിന് 96 വോട്ടും ശശിധരന്‍ നായര്‍ക്ക് 78 വോട്ടും കിട്ടി.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഓജസ് ജോണ്‍ (ജനറല്‍ സെക്രട്ടറി), ബിജു തോണിക്കടവില്‍ (ട്രഷറര്‍), സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോ. ജെയ്മോള്‍ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി), ജെയിംസ് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് വിജയക്കൊടി പാറിച്ചത്.

വോട്ട് നില

എക്‌സിക്യുട്ടിവിനു ആകെ വോട്ട് 605

പ്രസിഡന്റ്

ഡോ. ജേക്കബ് തോമസ് 318 (58.7%)
ജെയിംസ് ഇല്ലിക്കല്‍ 224 (41.3%)

സെക്രട്ടറി

ഓജസ് ജോണ്‍ 347 (64.0%)
വിനോദ് കൊണ്ടൂര്‍ ഡേവിഡ് 195 (36.0%)

ട്രഷറര്‍

ബിജു തോണിക്കടവില്‍ 366 (67.9%)
ജോഫ്രിന്‍ ജോസ് 173 (32.1%)

വൈസ് പ്രസിഡന്റ്

സണ്ണി വള്ളിക്കളം 274 (50.8%)
സിജില്‍ പാലക്കലോടി 265 (49.2%)

ജോയിന്റ് സെക്രട്ടറി

ഡോ. ജയ്മോള്‍ ശ്രീധര്‍ 303 (56.2%)
ബിജു ചാക്കോ 236 (43.8%)

ജോയിന്റ് ട്രഷറര്‍

ജെയിംസ് ജോര്‍ജ് 309 (57.3%)
ബബ്ലൂ ചാക്കോ 230 (42.7%)

ജേക്കബ് തോമസ് ഫോമയില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുളളയാളാണ്. കഴിഞ്ഞ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്നു. ജീവകാരുണ്യ, സാമൂഹ്യ, സാംസ്‌കാരിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സജീവമായ ജേക്കബ് തോമസ് ഫോമയ്ക്ക് ന്യൂയോര്‍ക്കില്‍ ഒരു ആസ്ഥാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഫ്രണ്ട്‌സ് ഓഫ് ഫോമ എന്ന പേരില്‍ പഴയതും പുതുതലമുറയിലേയും നേതാക്കളെ ഉള്‍പ്പെടുത്തിയ ഒരു പാനലാണ് അദ്ദേഹം അവതരിച്ചത്. സംഘടനാരംഗത്തും വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമായ ഒരു ടീമാണിത്. ഫോമയില്‍ അദ്ദേഹം ഉണ്ടാക്കിയെടുത്ത ഊഷ്മളബന്ധങ്ങള്‍ തന്റെയും ടീമിന്റെയും വിജയം ഉറപ്പാക്കുകയായിരുന്നു.

ജോണ്‍ ടൈറ്റസ് ആണ് മുഖ്യ ഇലക്ഷന്‍ കമ്മീഷണറായും തോമസ് കോശി, വിന്‍സന്‍ പാലത്തിങ്കല്‍ എന്നിവര്‍ കമീഷണര്‍മാരായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം നടന്ന നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമില്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നിലപാടുകളും പുതിയ ആശയങ്ങളും വ്യക്തമാക്കിയിരുന്നു. സദസിന് മുന്നിലുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രകടനത്തില്‍ നിന്ന് ഫ്രണ്ട്‌സ് ഓഫ് ഫോമാ ടീം വിജയിക്കുമെന്ന സൂചനയുണ്ടായിരുന്നു.

(വിശദ വിവരങ്ങള്‍ പിന്നാലെ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments