Saturday, September 24, 2022

HomeAmericaകൊടിയിറങ്ങിയെങ്കിലും മറക്കില്ലൊരിക്കലും ഞങ്ങളീ കാന്‍കൂണ്‍ കണ്‍വഷനെ...

കൊടിയിറങ്ങിയെങ്കിലും മറക്കില്ലൊരിക്കലും ഞങ്ങളീ കാന്‍കൂണ്‍ കണ്‍വഷനെ…

spot_img
spot_img

എ.എസ് ശ്രീകുമാര്‍

കാന്‍കൂണ്‍: ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് കാന്‍കൂണിലെ ഏഴാമത് ഫോമാ ഫാമിലി കണ്‍വന്‍ഷന് കൊടിയിറങ്ങിയത്. മനോഹരമായൊരു അവധിക്കാലം മെക്‌സിക്കോയുടെ മണ്ണില്‍ ചെലവഴിച്ചതിന്റെ സന്തോഷത്തിലാണ് ഏവരുടെയും ദൈനംദിന ജീവിത തിരക്കുകളിലേയ്ക്കുള്ള മടക്കം.

മൂണ്‍പാലസ് റിസോര്‍ട്ടിലെ ഈ കൂട്ടായ്മ ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള കണ്‍വന്‍ഷനായി ചരിത്രത്തില്‍ അടയാളപ്പെടുത്തും. വര്‍ണനാദ വിസ്മയമൊരുക്കി പൊന്നോണത്തിന്റെ വരവ് മെക്‌സിക്കോയിലും അറിയിച്ചുകൊണ്ടുള്ളതായിരുന്നു കേരളത്തിന്റെ പ്രതീതി ഉണര്‍ത്തിയ സാംസ്‌കാരിക ഘോഷയാത്ര.

ഓപ്പണിംഗ് സെറിമണിയില്‍ ഗായിക കൂടിയായ ദലീമ ജോജോയുടെ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ ഫോമായുടെ സഹായം കോവിഡ് കാലത്ത് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എത്രമാത്രം ഉപകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ഫോമാ അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റി യാത്ര തുടരുകയാണെന്നതിന്റെ തെളിവാണ് ഈ വമ്പിച്ച സമ്മേളനമെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഓപ്പണിംഗ് സെറിമണിയില്‍ പറഞ്ഞു.

മലയാളി സംഘടനാ ചരിത്രത്തിലാദ്യമായാണ് നാലു ദേശീയ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് ഫോമാ കണ്‍വന്‍ഷന്റെ രണ്ടാംദിനത്തില്‍ ഔപചാരികമായ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചത്. ഇന്ത്യ, അമേരിക്ക,കാനനഡ, എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തിനു പുറമെ ഇത്തവണ മെക്‌സിക്കോയുടെ ദേശീയഗാനവും ആദരപൂര്‍വം ആലപിക്കപ്പെട്ടു.

മന്ത്രിറോഷി അഗസ്റ്റിന്‍വന്‍കരകള്‍ താണ്ടിയുള്ള മലയാളിയുയും മലയാളത്തിന്റെയും വളര്‍ച്ചയില്‍ അഭിമാനം കൊണ്ടു. ഒരു മലയാളിയുടെ ഹൃദയത്തില്‍ ഏറ്റവുമധികം സന്തോഷം ജനിക്കുന്നത് ദേശസ്‌നേഹവും രാജ്യസ്‌നേഹവും പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുമ്പോഴാണ്. വിദേശത്തായിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരുമിച്ചുകൂടുവാനുള്ള ഒരു സന്ദര്‍ഭം, അത് ഫോമായുടെ ലഭിച്ചിരിക്കുന്നു. എന്ന് മാത്രമല്ല, ഒരുപക്ഷേ അമേരിക്കയിലെ ഒരു സംഘടന മറ്റൊരു രാജ്യത്ത് കണ്‍വന്‍ഷന്‍ നടത്തി അത് വിജയതിലകം അണിയുന്ന സന്ദര്‍ഭം കൂടിയായി കണക്കാക്കപ്പെടുമ്പോള്‍, ഇത് ആദ്യ അനുഭവമാണെന്ന് എടുത്ത് പറയണം-റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

ഫോമാ കണ്‍വന്‍ഷന്റെ ഉദ്ഘാടനസമ്മേളനത്തില്‍ ഡി.ജി.പിടോമിന്‍ ജെ തച്ചങ്കരി ഐ.പി.എസ് അടുത്ത തലമുറയും ഇത്തരം ആഘോഷങ്ങള്‍ തുടരുമോ എന്ന ആശങ്ക പങ്കു വച്ചു. പുതിയ സാരഥികള്‍, ഫോമാ എന്ന സംഘടനയെ ഇനിയും ഉയരത്തിലേക്ക് കൈപിടിച്ചുകയറ്റട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

തെന്നിന്ത്യന്‍ താരവും മുന്‍ കേന്ദ്രമന്ത്രിയുമായ നെപ്പോളിയന്‍ ഫോമാ കണ്‍വന്‍ഷന്‍ വേദിയില്‍ നടത്തിയ പ്രസംഗം ഹൃദയഹാരിയായി. ”എം.എല്‍.എ, എംപി, മന്ത്രി എന്നീ സ്ഥാനങ്ങള്‍ ഞാന്‍ വഹിച്ചിട്ടുമുണ്ട്. അന്നൊന്നും ലഭിക്കാതിരുന്ന ആദരവാണ് ഈ വേദിയിലൂടെ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളായ നിങ്ങള്‍ ഓരോരുത്തരും എന്നെ ഹൃദയത്തിലേറ്റിയതിന് ഈ ആയുഷ്‌കാലം മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ഏത് കോണില്‍ പോയാലും ഒരു മലയാളിയെങ്കിലും എന്നെ നോക്കി ശേഖരേട്ടാ,സുഖമാണോ എന്ന് ചോദിക്കാറുണ്ട്…” നെപ്പോളിയന്റെ വാക്കുകളിങ്ങനെ.

മിസ് ഫോമാ ആയി കാലിഫോണിയയില്‍ നിന്നുള്ള ഐസിസ് പൗലോസ് കിരീടം ചൂടി. കാലിഫോര്‍ണിയയില്‍ നിന്ന് തന്നെയുള്ള എലയിന്‍ സജി റണ്ണര്‍ ആപ്പും ഹ്യൂസ്റ്റനില്‍ നിന്നുള്ള ഹന്നജോണ്‍സെക്കന്‍ഡ്റണ്ണര്‍ അപ്പും ആയി. മിസ്റ്റര്‍ ഫോമാ മത്സരത്തില്‍ സിദ്ധാര്‍ത്ഥ് ശ്രീധര്‍ കിരീടം ചൂടി. എബിന്‍ എബ്രഹാം റണ്ണര്‍അപ്പുംഐസക് എബ്രഹാം സെക്കന്‍ഡ് റണ്ണര്‍ അപ്പുമാണ്.

ഫോമാ കണ്‍ വന്‍ഷന്റെ ബാങ്ക്വറ്റില്‍പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു. ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍ മാത്യു ചെരുവിലാണ് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ഓജസ് ജോണ്‍ (ജനറല്‍ സെക്രട്ടറി), ബിജു തോണിക്കടവില്‍ (ട്രഷറര്‍) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി), ജെയിംസ് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

എം.ജി ശ്രീകുമാര്‍, ദലീമ ജോജോ എം.എല്‍.എ എന്നിവര്‍ നയിച്ച മ്യൂസിക്കല്‍ നൈറ്റ് ആയിരുന്നു സമാപന ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ചടങ്ങില്‍ കലാപ്രതിഭ ജെയ്ഡന്‍ ജോസിനെയുംകലാതിലകം എലയിന്‍ സജിയേയുംടോമിന്‍ തച്ചങ്കരി ആദരിച്ചു. ‘കാത്തിരിപ്പിനൊടുവില്‍’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലാലി കളപ്പുരയ്ക്കല്‍, സെക്രട്ടറി ഷൈനി അബുബക്കര്‍, വൈസ് പ്രസിഡന്റ് ജൂബി വള്ളിക്കളം, ട്രഷറര്‍ ജാസ്മിന്‍ പാരോള്‍ എന്നിവര്‍ക്ക് ഫോമായുടെ ബിഗ് സല്യൂട്ട് നല്‍കി അനിയന്‍ ജോര്‍ജ് ആദരിച്ചു.

രണ്ടു മാസമായി കണ്‍വന്‍ഷന്‍ മനോഹരമാക്കാന്‍ ബിജു സഖറിയയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രവര്‍ത്തിച്ചത്. എക്‌സിക്യു്ട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജ് പോള്‍, ക്യാമറ കൈകാര്യം ചെയ്ത സോണിയ ജോര്‍ജ്, അപര്‍ണ, വിമല്‍, ജോര്‍ജ് ജോസഫ് തുടങ്ങി 36 അംഗ ക്രൂവാണ് ബിജു സഖറിയയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments