Sunday, October 2, 2022

HomeAmericaഒബാമക്ക് ദേശീയ ഉദ്യാനങ്ങളെ കുറിച്ചുള്ള പശ്ചാത്തല വിവരണത്തിന് എമ്മി പുരസ്കാരം

ഒബാമക്ക് ദേശീയ ഉദ്യാനങ്ങളെ കുറിച്ചുള്ള പശ്ചാത്തല വിവരണത്തിന് എമ്മി പുരസ്കാരം

spot_img
spot_img

ന്യൂയോര്‍ക്ക്: യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് മികച്ച പശ്ചാത്തല വിവരണത്തിനുള്ള എമ്മി പുരസ്കാരം. ലോകത്തെ ദേശീയ ഉദ്യാനങ്ങളെ കുറിച്ച്‌ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത ഔര്‍ ഗ്രേറ്റ് നാഷനല്‍ പാര്‍ക്സ് എന്ന ഡോക്യുമെന്ററി പരമ്ബരയുടെ വിവരണത്തിനാണ് ഈ വര്‍ഷത്തെ എമ്മി പുരസ്കാരം ഒബാമക്ക് ലഭിക്കുന്നത്.

ലോകമെമ്ബാടുമുള്ള ദേശീയ ഉദ്യാനങ്ങളെ കുറിച്ചാണ് പരമ്ബരയില്‍ അവതരിപ്പിക്കുന്നത്. എമ്മി പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ യു.എസ് പ്രസിഡന്റാണ് ഒബാമ.

2017ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ഭാര്യ മിഷേലിനൊപ്പം ഒബാമ തുടങ്ങിയ ഹയര്‍ ഗൗണ്ട് എന്ന നിര്‍മാണ കമ്ബനിയാണ് ഔര്‍ ഗ്രേറ്റ് നാഷനല്‍ പാര്‍ക്സിന്റെ പിന്നില്‍. ഡേവിഡ് ആറ്റന്‍ബറോ, ലുപിത ന്യോഗോ, കരീം അബ്ദുല്‍ ജബ്ബാര്‍ എന്നിവരായിരുന്നു മത്സരത്തിനുണ്ടായിരുന്ന മറ്റുള്ളവര്‍.

നേരത്തേ ഒബാമക്ക് മികച്ച വിവരണത്തിനുള്ള ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു. ദ് ഒഡാസിറ്റി ഓഫ് ഹോപ്, ഡ്രീംസ് ഫ്രം മൈ ഫാദര്‍ എന്നീ ഓര്‍മക്കുറിപ്പുകള്‍ക്ക് ശബ്ദം നല്‍കിയതിനായിരുന്നു അത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments