Saturday, September 24, 2022

HomeAmericaവേഷം, വ്യക്തിത്വം, വൈഭവം എന്നിവ പ്രകടമാക്കിയ ഫോമാ മലയാളി മന്നന്‍ മല്‍സരം

വേഷം, വ്യക്തിത്വം, വൈഭവം എന്നിവ പ്രകടമാക്കിയ ഫോമാ മലയാളി മന്നന്‍ മല്‍സരം

spot_img
spot_img

കാന്‍കൂണ്‍: ആവേശം അലതല്ലിയ സദസിനെ സാക്ഷിയാക്കി വേഷവിധാനവും, വ്യക്തിത്വവും, വൈഭവവും പ്രകടമാക്കിയ ഫോമാ മലയാളി മന്നന്‍ മത്സരത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഡാനിഷ് തോമസ് ആണ് ജേതാവായത്. ഫിലാഡല്‍ഫിയായില്‍ നിന്നുള്ള അനു സ്‌കറിയ ഫസ്റ്റ് റണ്ണറപ്പും അറ്റ്‌ലാന്‍ഡയിലെ റോബിന്‍ തോമസ് സെക്കന്റ് റണ്ണറപ്പും ആയപ്പോള്‍ അത് അര്‍ഹിക്കുന്ന വിജയം തന്നെയയായിരുന്നു..

ടാലന്റ് റൗണ്ട്, ഫിലിംസ്റ്റാര്‍ റൗണ്ട്, ജഡ്ജസ് റൗണ്ട് എന്നീ മൂന്ന് സെഗ്മന്റുകളിലായാണ് മത്സരം നടന്നത്. വ്യക്തിത്വം, വൈഭവം, ആമുഖ വിവരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ടാലന്റ് റൗണ്ടില്‍ മാര്‍ക്കിട്ടത്. ഫിലിംസ്റ്റാര്‍ റൗണ്ടില്‍ വേഷവിധാനവും സ്റ്റൈലും പെര്‍ഫോമന്‍സും വിലയിരുത്തപ്പെട്ടു. ജഡ്ജസ് റൗണ്ടില്‍ പെര്‍ഫോമന്‍സിനാണ് മുന്‍തൂക്കം നല്‍കിയത്.

നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, ഗായകന്‍ അബിത് അന്‍വര്‍, ഫ്‌ളവേഴ്‌സ് ടി.വി ഷോ ഡയറക്ടര്‍ പ്രതാപ് നായര്‍, ഡാന്‍സര്‍ നീരവ് ബവ്‌ലേച്ച, എന്നിവര്‍ അടങ്ങുന്ന ജഡ്ജിങ്ങ് കമ്മറ്റിയാണ് വിജയികളെ നിശ്ചയിച്ചത്. എട്ടുപേരായിരുന്നു കണ്‍വന്‍ഷന്റെ ഹൈലൈറ്റായ മലയാളി മന്നന്‍ മല്‍സരത്തില്‍ മാറ്റുരച്ചത്.

ഫോമാ സൗത്ത് ഈസ്റ്റ് റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി മെമ്പര്‍ ജയിംസ് കല്ലറക്കാണിയിലായിരുന്നു മലയാളി മന്നന്‍ മത്സര കമ്മിറ്റി ചെയര്‍മാന്‍. വെസ്റ്റേണ്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗമായ ജോസഫ് ഔസോ (ഔസോച്ചന്‍-ലോസ് ആഞ്ചല്‍സ്) കോ-ചെയര്‍മാനും ക്യാപിറ്റല്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി മെമ്പര്‍ ഡോ. മധു നമ്പ്യാര്‍ (മെരിലാന്റ്) നാഷണല്‍ കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു.

സൗത്ത് ഫ്ളോറിഡയിലെ നവകേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സജോ ജോസ് പെല്ലിശ്ശേരി (ഫ്ളോറിഡ) ചിക്കാഗോയില്‍ നിന്നുള്ള ജിതേഷ് ചുങ്കത്ത്, റ്റി.എം.എ കാനഡ പ്രസിഡന്റ് സന്തോഷ് ജേക്കബ്ബ് എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്. ആവേശകരമായ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരന് 500 ഡോളറും രണ്ടാം സ്ഥാനക്കാരന് 300 ഡോളറും മൂന്നാം സ്ഥാനത്തിന് അര്‍ഹനായ വ്യക്തിക്ക് 200 ഡോളറും സമ്മാനമായി ലഭിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments