Sunday, March 3, 2024

HomeAmericaഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷം വര്‍ണശബളമായി

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷം വര്‍ണശബളമായി

spot_img
spot_img

സുമോദ് നെല്ലിക്കാല, ഫിലാഡല്‍ഫിയ

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്റെ (എച്ച്.എം.എ) ആദ്യത്തെ ഓണാഘോഷം വിജയകരമായി ആയി ആഘോഷിക്കപ്പെട്ടതായി പ്രെസിഡന്റ്റ് ഷീല ചേറു, വൈസ് പ്രെസിഡന്റ്റ് ജിജു ജോണ്‍ കുന്നപ്പള്ളി എന്നിവര്‍ അറിയിച്ചു.

സെക്രട്ടറി ഡോ. നജീബ് കുഴിയില്‍ സ്വാഗതം അരുളിയശേഷം ശേഷം വിശിഷ്ട വ്യക്തികള്‍ ഭദ്ര ദീപം കൊളുത്തി. പ്രസിഡന്റ് ഷീല ചേറു അധ്യക്ഷ പ്രസംഗത്തില്‍ എച്ച്.എം.എയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെ സ്മരിച്ചു.

അമേരിക്കന്‍ മലയാളി സമൂഹങ്ങളില്‍ സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ ആദരണീയനായ എ.സി ജോര്‍ജ് ആയിരുന്നു മുഖ്യാഥിതി. ചുരുങ്ങിയ കാലയളവിനുള്ളില്‍ പുതിയ തലമുറ ഉള്‍പ്പെടെയുള്ള മലയാളീ സമൂഹത്തിനു ഒങഅ ചെയ്തിട്ടുള്ള സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

വാഗ്മിയും എഴുത്തുകാരനുമായ അഡ്വ. ജോര്‍ജ് വര്‍ഗീസ് മാവേലിയായി വേഷമിട്ടു. ഡാളസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രെസിഡന്റ്‌റും ഫൊക്കാന വുമണ്‍സ് ഫോറം ഡാളസ് റീജിയണല്‍ ചെയര്‍ പേഴ്‌സണുമായ ജെയ്സി ജോര്‍ജും, ഫൊക്കാനയുടെ ടെക്‌സാസ് സ്റ്റേറ്റ് ആര്‍.വി.പി ഷൈജു ഏബ്രഹാമും, അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടു.

ഫോര്‍ട്ട് ബെന്‍സ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, പ്രെസിങ്ക് 3 കോര്‍ട്ട് ജഡ്ജ് അഡ്വ. സോണിയ രേഷ്. 240 പ്രെസിങ്ക് കോര്‍ട്ട് ജഡ്ജ് സ്ഥാനാര്‍ത്ഥി അഡ്വ. സുരേഷ് പട്ടേല്‍. ഗ്രേറ്റര്‍ സമാജം ഓഫ് യോങ്കേഴ്സ് പ്രസിഡന്റ്റ് മോന്‍സി വര്‍ഗീസ്, ജിജു ജോണ്‍ കുന്നപ്പള്ളി, ഡോ. നജീബ് കുഴിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോബി ചാക്കോ, ആഛഠ ചെയര്‍ പേഴ്‌സണ്‍ പ്രേതീശന്‍ പാണാശേരി, എയ്ഞ്ചല്‍ കുര്യന്‍, ജെയ്സി ജോര്‍ജ്, മിസ്റ്റര്‍ ഫൊക്കാന റണ്ണര്‍ അപ്പ് ഷിജുമോന്‍ ജേക്കബ്, റെനി കവലയില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

നേതൃത്വ പാടവം തെളിയിച്ചിട്ടുള്ള ഷീല ചേറുവിന്റെ അവതരണം പുതുതായുള്ളതായിരുന്നു. ജോബി ചാക്കോ, എല്‍സ സാല്‍ബി, സയന മരിയ മാത്യു, ടിഫനി സാല്‍ബി, ജെറിന്‍ ജോസ്, ആന്‍ഡ്രുസ് പൂവത്, മാത്യൂസ് ജോസഫ്, ടിന്റ്റു മാത്യൂസ്, റോജ സന്തോഷ്, ലിസി പോളി,രാജു ഡേവിസ്, സുനിത കുഴിയില്‍,ലിസി മോന്‍സി, ജിനോ ഷൈജു എന്നിവരുടെ ഗാനങ്ങള്‍ പരിപാടി കൊഴുപ്പിച്ചു, റാണി ചേറു, ടിഫനി സാല്‍ബി, ജൂലിയാന ചേറു,ആന്‍ ജോര്‍ജ്, ജെറില്‍ ജോസ്, ഷീല ചേറു എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര അരങ്ങു തകര്‍ത്തു.

താലപ്പൊലിയോടൊപ്പം വിത്സണ്‍ ചേറു നേതൃത്വം നല്‍കിയ ചെണ്ടമേളം മലയാളത്തനിമയില്‍ വസ്ത്ര ധാരണം നടത്തിയെത്തിയ കാണികളെ ആനന്ദത്തില്‍ ആറാടിച്ചു.സ്മിത റോബി, റോജ സന്തോഷ്, മിനി പാണച്ചേരി, ജിജു ജോണ്‍, വര്ഗീസ് ചേറു എന്നിവര്‍ പ്രൊസഷനു നേതൃത്വം നല്‍കി. യൂത്ത് കോര്‍ഡിനേറ്റര്‍ ആന്‍ ജോര്‍ജ് നന്ദി പ്രകാശനം നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments