Sunday, October 2, 2022

HomeAmericaഉമാ സജിയുടെ കവിത സമാഹാരം 'ഒറ്റനക്ഷത്രം' ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു

ഉമാ സജിയുടെ കവിത സമാഹാരം ‘ഒറ്റനക്ഷത്രം’ ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു

spot_img
spot_img

തിരുവനന്തപുരം: പ്രശസ്ത അമേരിക്കന്‍ മലയാളീ എഴുത്തകാരിയും ഫൊക്കാന അവാര്‍ഡ് ജേതാവുമായ ഉമാ സജിയുടെ രണ്ടാമത് പുസ്തകം ‘ഒറ്റനക്ഷത്രം’ എന്ന കവിതാസമാഹാരം ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി ഇന്ദു എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളികളുടെ പ്രീയപ്പെട്ട നോവലിസ്റ്റ്, കഥാകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന പ്രകാശന ചടങ്ങില്‍ പ്രശസ്ത സാഹിത്യസാംസകാരിക നായകര്‍ പങ്കെടുത്തു . ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ ശ്രീ ദിനേശ് പണിക്കര്‍ പുസ്തകം ഏറ്റു വാങ്ങി, ഫാദര്‍. സുനില്‍ സി ഇ പുസ്തക പരിചയം നടത്തി.പ്രീയപ്പെട്ട കവി ശ്രീ ഗിരീഷ് പുലിയൂര്‍, സാഹിത്യകാരി ശ്രീമതി ത്രേ്യസിയാമ്മ തോമസ്, കവി ശ്രീ ജേക്കബ് (ന്യൂയോര്‍ക്ക്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കവി ഗിരീഷ് പുലിയൂര്‍ സമാഹാരത്തിലെ ‘തുലാമഴ’ എന്ന കവിത ആലപിച്ച് സദസ്സിനെ ധന്യമാക്കി. പ്രമുഖ വ്യക്തികളുടെയും വിലപ്പെട്ട സദസ്സിന്റെയും സാന്നിദ്ധ്യം പുസ്തകപ്രകാശന ചടങ്ങിന് മാറ്റു കൂട്ടി. ചടങ്ങിന് എത്തിയ എല്ലാ മഹത് വ്യക്തികളോടും ഉമാ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഉമാ സജി ന്യൂയോര്‍ക്കില്‍ (ബ്രുക്ലിന്‍) സോഷ്യല്‍ വര്‍ക്കറാണ് ഭര്ത്താവ് സജി മകന്‍ ഗൗതം കൃഷ്ണ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments