Sunday, October 2, 2022

HomeAmericaചിക്കാഗോ സെ. മേരീസ് ഇടവകയില്‍ 'കര്‍ഷകശ്രീ' ജേതാക്കളെ തെരഞ്ഞെടുത്തു

ചിക്കാഗോ സെ. മേരീസ് ഇടവകയില്‍ ‘കര്‍ഷകശ്രീ’ ജേതാക്കളെ തെരഞ്ഞെടുത്തു

spot_img
spot_img

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ)

ചിക്കാഗോ: ചിക്കാഗോ സെന്‍മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഈ വര്‍ഷത്തെ ”കര്‍ഷകശ്രീ” അവാര്‍ഡ് വിജയികളെ തെരഞ്ഞെടുത്തു. കാര്‍ഷിക വിളകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭവന പരിസരങ്ങളില്‍ നട്ടുവളര്‍ത്തിയ കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് കണ്ടു വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്.

ജന്മനാടിന്റെ കാര്‍ഷിക പൈതൃകം നെഞ്ചിലേറ്റിയ നിരവതി കുടുംബങ്ങളാണ് ഈ വര്‍ഷം കര്‍ഷകശ്രീ അവാര്‍ഡിനായി മത്സരരംഗത്ത് വന്നത്. മത്സരാര്‍ത്ഥികളുടെ ഭവന പരിസരത്തു നട്ടുവളര്‍ത്തിയ കാര്‍ഷികവിളകള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നതായിരുന്നുയെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.

ഏറ്റവും കൂടുതല്‍ കാര്‍ഷികവിളകള്‍ ഇറക്കി ഭവന പരിസരത്തെ നല്ലൊരു പച്ചക്കറിത്തോട്ടം ആക്കി മാറ്റിയ സജി-ബിനു ഇടക്കര ഒന്നാം സമ്മാനത്തിന് അര്‍ഹരായി. റ്റാജീ-അനിത പാറേട്ട് രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. ഫിലിപ്പ്-എല്‍സമ്മ നെടുന്തുരുത്തിയില്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.

സെപ്റ്റംബര്‍ 4-ാം തിയതി ഞായറാഴ്ച വിജയികളെ ആദരിക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇടവക വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ലിജോ കൊച്ചുപറമ്പിലും ഇടവക കൈക്കാരന്മാരും വിജയികളെയും ഈ സംരംഭത്തില്‍ പങ്കാളികളായവരേയും, വിധി നിര്‍ണയത്തിന് സഹായിച്ച വരെയും അഭിനന്ദനങ്ങള്‍ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments