Tuesday, April 16, 2024

HomeAmericaപി.പി ചെറിയാന്‍ പിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡിലേക്ക്, ഷാജി രാമപുരം മീഡിയ കോര്‍ഡിനേറ്റര്‍

പി.പി ചെറിയാന്‍ പിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡിലേക്ക്, ഷാജി രാമപുരം മീഡിയ കോര്‍ഡിനേറ്റര്‍

spot_img
spot_img

ജീമോന്‍ റാന്നി

ഡാളസ്: 56 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, നോര്‍ക്കായുടെ അംഗീകാരമുള്ള പ്രവാസി മലയാളികളുടെ ഏക ആഗോള സംഘടനയായ, പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ഡോ. ജോസ് കാനാട്ട് ചെയര്‍മാനായുള്ള ഒന്‍പന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒഴിവുവന്ന സ്ഥാനത്തേക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്ററും അമേരിക്കയിലെ മുതിര്‍ന്ന് മാധ്യമ പ്രവര്‍ത്തകനുമായ പി.പി ചെറിയാനെ തിരഞ്ഞെടുത്തു.

ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്ററായി അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷാജി രാമപുരം (ഡാളസ്) തിരഞ്ഞെടുക്കപ്പെട്ടു.കമ്മിറ്റിയുടെ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റായി പ്രൊഫ്. ജോയ് പല്ലാട്ടുമഠം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത 2 വര്‍ഷത്തേക്കാന് ഭാരവാഹികളുടെ കാലാവധി.

പുതിയ ഗ്ലോബല്‍ ഭാരവാഹികള്‍

ഗ്ലോബല്‍ പ്രസിഡണ്ട് – സലിം. എം.പി (ഖത്തര്‍), ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി – സാജന്‍ പട്ടേരി (വിയന്ന, ഓസ്ട്രിയ), ട്രഷറര്‍ – സ്റ്റീഫന്‍ കോട്ടയം (സൗദി) വൈസ് പ്രസിഡന്റുമാര്‍ – അഡ്വ. പ്രേമ മേനോന്‍ (മുംബൈ), ജോസഫ് പോള്‍ (ഇറ്റലി), ജോ.സെക്രട്ടറിമാര്‍ – ഫിലോമിന നിലവൂര്‍ (ഓസ്ട്രിയ),ബെന്നി തെങ്ങുംപള്ളി (ഇറ്റലി), മീഡിയ കോര്‍ഡിനേറ്റര്‍ – ഷാജി രാമപുരം (യുഎസ്എ), ഓര്‍ഗനൈസര്‍ – വര്‍ഗീസ് ജോണ്‍ (യുകെ), ചാരിറ്റി കോര്‍ഡിനേറ്റര്‍ – ഷേര്‍ലി സൂസന്‍ സക്കറിയ ഇവരെ കൂടാതെ പുതിയ ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡും നിലവില്‍ വന്നു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ :ഡോ.ജോസ് കാനാട്ട് ചെയര്‍മാന്‍, ജോര്‍ജ് പടികകുടി, സാബു ചെറിയാന്‍, എം പീ സലീം, വര്ഗീസ് ജോണ്‍, പി.പി. ചെറിയാന്‍ (യുഎസ്എ), ബിജു കെ തോമസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments