Friday, April 19, 2024

HomeAmericaക്രിസ്തിയ സഭകളുടെ ലോക കൗണ്‍സിലില്‍ മാര്‍ത്തോമ്മ സഭയുടെ പങ്കാളിത്തം ശ്രദ്ധേയമായി

ക്രിസ്തിയ സഭകളുടെ ലോക കൗണ്‍സിലില്‍ മാര്‍ത്തോമ്മ സഭയുടെ പങ്കാളിത്തം ശ്രദ്ധേയമായി

spot_img
spot_img

ഷാജീ രാമപുരം

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 352 സഭകളുടെ കൂട്ടായ്മയായ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (ണഇഇ) ഏറ്റവും ഉയര്‍ന്ന ഭരണ സമിതിയായ ജനറല്‍ അസംബ്ലി ജര്‍മ്മനിയിലെ കാള്‍സ്‌റൂഹെയില്‍ വെച്ച് ആഗസ്റ്റ് 31 ബുധനാഴ്ച്ച ജര്‍മ്മനിയുടെ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ ഉദ്ഘാടനം ചെയ്തു.

പതിനൊന്നാമത് അസംബ്ലിയാണ് ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 8 വരെ ജര്‍മ്മനിയില്‍ വെച്ച് നടന്നത്. ഓരോ ആറും എട്ടും വര്‍ഷത്തിലൊരിക്കലാണ് ജനറല്‍ അസംബ്ലി കൂടാറുള്ളത്. ക്രിസ്തുവിന്റെ സ്‌നേഹം ലോകത്തെ അനുരഞ്ജനത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്നു എന്നതാണ് മുഖ്യ പ്രമേയം. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി മറ്റ് മതങ്ങളില്‍പ്പെട്ടവരുമായും ഇച്ഛാശക്തിയുള്ള എല്ലാവരുമായും ഇടതടവില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാ സഭകളോടുള്ള സമൂലമായ ആഹ്വാനമാണിത്.

മാര്‍ത്തോമ്മ സഭയെ പ്രതിനിധികരിച്ച് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലിത്താ, കേന്ദ്ര കമ്മറ്റി അംഗം ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ്, ക്രിസ്ത്യന്‍ കോണ്‍ഫ്രറന്‍സ് ഓഫ് ഏഷ്യായുടെ ജനറല്‍ സെക്രട്ടറി ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കര, മാര്‍ത്തോമ്മ വൈദീക സെമിനാരി അധ്യാപകന്‍ റവ.ഡോ. ജോസഫ് ഡാനിയേല്‍, നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യായുടെ അസോസിയേറ്റ് സെക്രട്ടറി റവ.ഡോ.എബ്രഹാം മാത്യു, ഡോ. റോണ്‍ ജേക്കബ് (യുഎസ്എ), സ്റ്റെഫി റെനി ഫിലിപ്പ് (യുകെ) കൂടാതെ എക്യൂമെനിക്കല്‍ ദര്‍ശനവേദി നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി ഷാജീ എസ് രാമപുരം, നേറ്റിവ് അമേരിക്കന്‍ മിഷന്‍ കോര്‍ഡിനേറ്റേഴ്സ് ആയ ഒ.സി എബ്രഹാം, നിര്‍മ്മല എബ്രഹാം, റവ.ജോണ്‍സണ്‍ എം.ജോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരും പങ്കെടുത്തു.

ക്രിസ്തിയ സഭകളുടെ ലോക കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി മാര്‍ത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂര്‍ ഭദ്രാസനങ്ങളുടെ അധിപന്‍ ആയിരിക്കുന്ന ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബര്‍ 4 ഞായറാഴ്ച്ച യൂറോപ്പിലെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന മാര്‍ത്തോമ്മക്കാര്‍ ജര്‍മ്മനിയില്‍ ഒന്നിച്ച് കൂടി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷ നടത്തി. ബിഷപ്പ്ന്മാരായ ഡോ. മാര്‍ ഫിലക്‌സിനോസ്, ഡോ. മാര്‍ പൗലോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments