Sunday, October 2, 2022

HomeAmericaരണ്ട് തവണ മാറ്റിവച്ച ആര്‍ട്ടിമിസ് വി​​​ക്ഷേപണത്തിന് വീണ്ടും തയാറെടുത്ത് നാസ !

രണ്ട് തവണ മാറ്റിവച്ച ആര്‍ട്ടിമിസ് വി​​​ക്ഷേപണത്തിന് വീണ്ടും തയാറെടുത്ത് നാസ !

spot_img
spot_img

രണ്ടു തവണ മാറ്റിവച്ച ആര്‍ട്ടിമിസ് വി​​​ക്ഷേപണത്തിന് മൂന്നാമതും തയാറെടുത്ത് നാസ.

മുമ്ബ് രണ്ടു തവണ ആര്‍ട്ടിമിസ് വിക്ഷേപണത്തിണ് തയാറെടുത്തപ്പോഴും സാങ്കേതിക തകരാര്‍ വില്ലനായി. ഇതോടെ നാസ വി​ക്ഷേപണം നീട്ടിവയ്ക്കുകയായിരുന്നു. മൂന്നാമതും ആര്‍ട്ടിമിസിനെ വി​ക്ഷേപിക്കാന്‍ തയാറെടുക്കുമ്ബോള്‍ ആശങ്ക നാസയ്ക്ക് മാത്രമല്ല, ലോകത്തിനാകെയുണ്ട്.


ആര്‍ട്ടിമിസിന്റെ പ്രഥമ വി​ക്ഷേപണം സെപ്റ്റംബര്‍ 23 ന് നടത്താനാണ് നാസ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അ‌ന്നു നടത്താന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ സെപ്റ്റംബര്‍ 27 ന് നടത്താനും പദ്ധതിയുണ്ട്.

ആദ്യ രണ്ടു തവണയും വിക്ഷേപണം ​ഉപേക്ഷിക്കാന്‍ ഇടയാക്കിയത് എന്‍ജിനിലെ ഇന്ധനവുമായി ബന്ധപ്പെട്ട ഭാഗത്തുണ്ടായ പിഴവുകളായിരുന്നു. പരീക്ഷണ പറക്കലാണെങ്കിലും ആര്‍ട്ടിമിസിന്റെ സുരക്ഷ പ്രധാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു തവണയും നാസ വി​ക്ഷേപണം മാറ്റിയത്.

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുമ്ബോഴാണ് വീണ്ടും അ‌തേ ചാന്ദ്രദൗത്യം ആവര്‍ത്തിക്കാന്‍ നാസ രംഗത്തിറങ്ങിയത്. അ‌തിനുള്ള പരിശ്രമങ്ങളും വര്‍ഷങ്ങളായി നാസ നടത്തിവന്നിരുന്നു. അ‌ത്തരം പരിശ്രമത്തില്‍നിന്ന് രൂപം കൊണ്ടതാണ് ആര്‍ട്ടിമിസ് 1. 2024ല്‍ തങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ ആദ്യ ചുവട് ആയിട്ടാണ് നാസ ആര്‍ട്ടിമിസ് വി​ക്ഷേപണത്തെ നോക്കിക്കാണുന്നത്.

ആര്‍ട്ടിമിസ് 1 ദൗത്യത്തില്‍ യാത്രക്കാര്‍ ആരുമില്ല.

എന്നാല്‍ ആര്‍ട്ടിമിസ് 2 ദൗത്യത്തില്‍ വനിത ഉള്‍പ്പെടെയുള്ള സംഘമാണ് ചാന്ദ്രയാത്രക്ക് പുറപ്പെടുക. ഇവര്‍ക്കുളള പരിശീലനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം ആറാഴ്ച നീളുന്ന ചാന്ദ്ര ദൗത്യത്തില്‍ ചന്ദ്രനിലേക്കും തിരിച്ചും 65,000 കിലോമീറ്ററോളം ദൂരമാണ് സഞ്ചരിക്കേണ്ടിവരിക.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments