രഞ്ജിത് നായർ
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) “ഏവർക്കും ഓണക്കോടി” എന്ന സന്ദേശവുമായി കേരളത്തിലുള്ള നിർധന കുടുംബങ്ങൾക്കു ഓണക്കോടി വിതരണം ചെയ്തു .മൂന്നൂറിലധികം കുടുംബങ്ങളിൽ തുണ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിതരണം പൂർത്തിയാക്കിയത് .ആലപ്പുഴ ജില്ലയിൽ പ്രളയ ദുരിതം അനുഭവിക്കുന്ന വീടുകളിൽ എത്തി ഓണക്കോടി കൈമാറി .

സേവനം അവർ അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് മന്ത്രയുടെ പ്രവർത്തനം . ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ബലിയായി മാറി , നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിച്ച മഹാബലിയെ വരവേൽക്കാൻ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇത്തരം സേവാ പ്രവർത്തനങ്ങൾ എന്ന് പ്രസിഡന്‍റ് ഹരി ശിവരാമൻ ഓർമിപ്പിച്ചു മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുന്നത് തുടരുമെന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ നിരവധി സേവാ പദ്ധതികൾ ലക്‌ഷ്യം വയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു .
ഫോമ കണ്‍വന്‍ഷന്‍: ആളൊഴിഞ്ഞു, അരങ്ങൊഴിഞ്ഞു, നൂകണക്കിന് സ്‌നേഹബന്ധങ്ങള്‍ മാത്രം ബാക്കി (റോയി ചെങ്ങന്നൂര്‍)
ഫോമയുടെ കാണ്‍കൂണ്‍ കണ്‍വന്‍ഷന്‍ പടിയിറങ്ങുമ്പോള്‍ എന്റെ മനസില്‍ നൂറുകണക്കിന് സ്‌നേഹബന്ധങ്ങള്‍ മാത്രം ബാക്കി. വി.ഐ.പി കമ്മിറ്റി കോര്‍ഡിനേറ്ററായ ഞാന്‍ കണ്‍വന്‍ഷന് വന്ന എല്ലാ വി.ഐ.പികളേയും അങ്ങേയറ്റം ആദരിച്ചു.
മന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍, സിനിമാതാരങ്ങള്‍, ഗായകര്‍, സംവിധായര്‍ എന്നിവരെ കൂടാതെ എത്തിച്ചേര്‍ന്ന എല്ലാവരേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. എന്നിരുന്നാലും എനിക്ക് സ്വിധായകനായ കെ. മധു സാറിനോട് ഒരു പ്രത്യേക സ്‌നേഹബന്ധം തോന്നിയിരുന്നു. എന്റെ സുഹൃത്തായ പി.ടി. തോമസ്, തോമസ് നൈനാന്‍, സുരേഷ് നായര്‍, തോമസ് ചാണ്ടി, ശശിധരന്‍ നായര്‍, ജോസഫ് വര്‍ഗീസ്, എസ്.എസ്. പ്രകാശ്, റോയി വര്‍ഗീസ് എന്നിവരുമായി കെ. മധുസാറിന് ഒരു നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചു. എല്ലാ വി.ഐ.പിമാരും നല്ല സ്‌നേഹമായിരുന്നു. എന്നാല്‍ കെ. മധുസാര്‍ അവരില്‍ നിന്നും കുറച്ച് വേറിട്ട് സുഹൃത്തുക്കളില്‍ ഒരു ആത്മബന്ധം ഉണ്ടാക്കി. ഹരിപ്പാട്ടുകാരനായ അദ്ദേഹം തിരുവനന്തപുരത്ത് താമസിക്കുന്നു. കാനഡയിലുള്ള മകളെ കണ്ടശേഷം നാട്ടിലേക്ക് മടങ്ങും. ആറു മാസത്തിനുശേഷം വീണ്ടും ന്യൂയോര്‍ക്കിലേക്ക് വരാമെന്നു പറഞ്ഞു.
സി.ഐ.ബി ഡയറിക്കുറിപ്പിന്റെ ആറാം ഭാഗം എടുക്കുന്നതിനുള്ള ശ്രമിത്തിലാണ് അദ്ദേഹം. ഫോമ കണ്‍വന്‍ഷന്‍ കഴിഞ്ഞ് കെ. മധുസാര്‍ റോയി ചെങ്ങന്നൂരിനേയും, ടോം നൈനാനേയും വിട്ടുപോകുമ്പോള്‍ കരഞ്ഞില്ല., പക്ഷെ ഹൃദയം കരയുന്നത് കാണാമായിരുന്നു.